കാഞ്ഞങ്ങാട്: ഒടുവില്‍ തമ്പായിയെ തേടി മക്കളെത്തി. രണ്ട് മാസത്തോളമായി ജില്ലാ ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ പരിചരണത്തില്‍ കഴിയുകയായിരുന്ന ചെറുവത്തൂറ് ക്ളായിക്കോട് രാമന് ചിറയിലെ കുഞ്ഞിക്കണ്ണണ്റ്റെ ഭാര്യ തമ്പായിയെ കാണാന്‍ കഴിഞ്ഞ ദിവസം മകന് വിനോദും ബന്ധുക്കളുമെത്തിയത്. കഴിഞ്ഞ മെയ് ൧നാണ് തമ്പായിയെ ഒരു ഭാഗത്തെ കയ്യും കാലും തളര്‍ന്ന നിലയില്‍ മകന് വിനോദ് ജില്ലാശുപത്രിയില്‍ എത്തിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അഡ്മിറ്റ് ചെയ്ത തമ്പായിയെ രണ്ട് തവണ വിനോദ് വന്ന് നോക്കിയെങ്കിലും പിന്നെ തിരിഞ്ഞു നോക്കിയില്ലെന്നാണ് തൊട്ടടുത്ത് കിടക്കുന്ന രോഗികള്‍ പറയുന്നത്. തമ്പായിയെ രാവിലെ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച് മരുന്നും മറ്റ് സൗകര്യങ്ങളും ചെയ്തു കൊടുക്കുമെന്ന് ഹോസ്പിറ്റലിലെ പ്രതീക്ഷ എന്ന പേരില്‍ അറിയപ്പെടുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ്. പല തവണ വിനോദിനെയും ബന്ധുക്കളെയും ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടുവെങ്കിലും അവര്‍ വന്നില്ല. അവസാനം ഡോക്ടര്‍ സിറിയക് ആണ്റ്റണി കാഞ്ഞങ്ങാട് ഡിവൈഎസ്പിയുമായി ബന്ധപ്പെട്ടു. ഡിവൈഎസ്പി ചീമേനി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്നാണ് മകന് വിനോദും ബന്ധുക്കളും കഴിഞ്ഞ ദിവസം തമ്പായിയെ കാണാന്‍ ജില്ലാശുപത്രിയില്‍ എത്തിയത്. നാളെ തമ്പായിയെ ഡിസ്ചാര്‍ജ്ജ് ചെയ്ത് ബന്ധുക്കളോടൊപ്പം അയക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: