മൊഗദിഷു: രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ നിന്നും പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു. കുട്ടികളടക്കം നിരവധി പേര് മരിച്ചുവീഴുകയാണ്. ജീവിച്ചരിക്കുന്നവരില്‍ മിക്കവരും പട്ടിണി മൂലം അവശതയിലാണ്.
കഴിഞ്ഞ 60 വര്‍ഷത്തിനിടെയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് സൊമാലിയയില്‍ അനുഭവപ്പെടുന്നത്. വിശപ്പ് സഹിക്കാനാവാതെ ഉണങ്ങിയ പുല്ല് മാത്രം തിന്നാണ് ജനങ്ങള്‍ കഴിയുന്നത്. സൊമാലിയയുടെ തലസ്ഥാനത്തുള്ള ഐക്യ രാഷ്ട്ര സംഘടനയുടെ ഓഫീസില്‍ എത്താന്‍ കഴിയുന്നവര്‍ക്ക് മാത്രമാണ് ഭക്ഷണം ലഭിക്കുന്നത്.
പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം വളരെ കൂടുതലുള്ള സൊമാലിയയില്‍ വരള്‍ച്ചയും ക്ഷാമവും കൊടിയ ദുരിതം വിതയ്ക്കുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. അല്‍-ക്വയ്ദയോട് ആഭിമുഖ്യമുള്ള ഭീകര സംഘടനകള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ഐക്യരാഷ്ട്ര സഭയെ അനുവദിക്കാത്തത് ജനങ്ങളുടെ ദുരിതം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: