മട്ടന്നൂറ്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ-ആരോഗ്യമേഖലകളെ സ്വകാര്യ മേഖലയ്ക്ക് തീരെഴുതുന്ന ഇടതു-വലതുമുന്നണികളുടെ നയം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം എം.ടി.രമേശ് അഭിപ്രായപ്പെട്ടു. ബിജെപി മട്ടന്നൂറ്‍ നിയോജകമണ്ഡലം നേതൃത്വയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയ മേഖലയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തരവാദികള്‍ ഇടതു-വലതുമുന്നണികളാണ്. ഇണ്റ്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ മാനേജുമെണ്റ്റുകളുടെ മുന്നില്‍ മുട്ടുകുത്തുന്ന നിലപാടാണ് ഇരുമുന്നണികളും സ്വീകരിക്കുന്നത്. ഇത് ഭൂരിപക്ഷ സമുദായങ്ങളോട് കാണിക്കുന്ന അവഗണനയാണ്. വിലക്കയറ്റം മൂലം സാധാരണക്കാരുടെ ജീവിതം ദുസ്സഹമായിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജനവിരുദ്ധ നയങ്ങളാണ് നടപ്പിലാക്കുന്നത്. ഇതിനെതിരെ ബിജെപി ദേശവ്യാപക പ്രക്ഷോഭങ്ങള്‍ നടത്തിവരികയാണെന്നും അധികാരത്തിനും അഴിമതികള്‍ക്കും വേണ്ടി പരസ്പരം മത്സരിക്കുന്ന മുന്നണികളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഇന്ധനവില വര്‍ദ്ധനവിണ്റ്റെ പേരില്‍ ഉണ്ടായിട്ടുള്ള വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ സത്വരനടപടി സ്വീകരിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. യോഗത്തില്‍ സി.വി.വിജയന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്ത്, സെക്രട്ടറി വിജയന് വട്ടിപ്രം, യുവമോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി, കെ.പി.ചന്ദ്രന് മാസ്റ്റര്‍, എ.കൃഷ്ണന്, സി.വി.നാരായണന്, ടി.എം.ബാലകൃഷ്ണന്, പി.ഗംഗാധരന്, സി.കുഞ്ഞിക്കണ്ണന്, എന്‍.ജനാര്ദ്ദനന്, കെ.ബാലകൃഷ്ണന്, സി.ഒ.ഗംഗാധരന്, സി.പുരുഷോത്തമന്, കെ.മോഹനന്, യു.ഇന്ദിര, പി.ലേഖ, വി.കെ.ജി.ഊരത്തൂറ്‍, എ.എം.പുഷ്പജന്‍, സി.രാജഗോപാലന്‍, എം.മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: