കോട്ടയം: വേമ്പനാട് കായലിണ്റ്റെ സംരക്ഷണത്തിന് കേന്ദ്രസഹായത്തോടെ ൧൦൦ കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കുട്ടനാട് പാക്കേജിണ്റ്റെ ഭാഗമായി കായലിലെ കുളവാഴ നിര്‍മ്മാര്‍ജ്ജനത്തിനായി നിര്‍മ്മിക്കുന്ന പുതിയ ബയോഗ്യാസ് പ്ളാണ്റ്റിണ്റ്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസഹായമായി 100 കോടി രൂപ ഇതിനകം അനുവദിച്ചതായും പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും മറ്റു പ്രാരംഭപ്രവര്ത്തനങ്ങള്ക്കുമായും തുക വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കുളള ശേഷിച്ച ൯൦ കോടി രൂപ ലോകബാങ്കില്‍ നിന്ന് വായ്പയായി ലഭ്യമാക്കാനുദ്ദേശിക്കുന്നത് പമ്പാനദിയുടെ സംരക്ഷണത്തിനുളള പമ്പാ ആക്ഷന്‍ പ്ളാന്‍ കാര്യക്ഷമമായി നടപ്പാക്കും. കായലുകളുടെയും ജലാശയങ്ങളുടെയും കാര്യത്തില്‍ മലിനീകരണമുയര്ത്തുന്ന ഭീഷണി ആശങ്കാജനകമാണന്ന് മുഖ്യമന്ത്രി പറഞ്ഞു. മലനീകരണത്തിനെതിരെ ജനങ്ങളും തദ്ദേശഭരണസ്ഥാപനങ്ങളും യോജിച്ച് നീങ്ങണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ഏറെ ചെയ്യാനുണ്ട്. പൊതുജനങ്ങളുടെ സഹകരണത്തോടെ, ഗവണ്‍മെണ്റ്റിണ്റ്റെ സഹായത്തോടെ, മാലിന്യനിര്‍മ്മാര്‍ജ്ജനം വിജയകരമായി നടപ്പിലാക്കാന്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതോടെ മേഖലയിലെ കുടിവെളളക്ഷാമം പൂര്‍ണമായി പരിഹരിക്കപ്പെടുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് പ്രത്യാശ പ്രകടിപ്പിച്ചു. നഗരസഭയ്ക്ക് ഓഫീസ് നിര്‍മ്മിക്കുന്നതിനായി നാഗമ്പടത്ത് സ്ഥലമനുവദിക്കണമെന്ന നഗരസഭയുടെ ആവശ്യം ഗൗരവമായി പരിഗണിക്കും. ഇക്കാര്യത്തില്‍ നിയമപരമോ സാങ്കേതികമോ ആയ പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് പരമാവധി സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ധനസഹായം വിതരണം ചെയ്ത കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന് പറഞ്ഞു. അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെണ്റ്റ് ഏജന്‍സി (ആത്മ)യുടെ വെബ്സൈറ്റിണ്റ്റെ ഉദ്ഘാനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഇക്കഴിഞ്ഞ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാലത്ത് കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ൧.൦൫ കോടി രൂപയാണ് ധനസഹായമായി അനുവദിച്ചിട്ടുളളത്. ഇതു കൂടാതെ ൧൯൧ മെട്രിക് ടണ്‍ വിത്താണ് ഇതിനകം കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടുളളത്. കര്‍ഷകര്‍ക്ക് ലഭ്യമായ വിവിധ സേവനങ്ങള്‍, ആവശ്യമായ അറിയിപ്പുകള് തുടങ്ങിയവ ഉള്‍ക്കൊളളിച്ചുകൊണ്ടാണ് ‘ആത്മ’ വെബ്സൈറ്റ് തയ്യാറാക്കിയിട്ടുളളത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുളള സൗകര്യം, ഉല്പ്പന്നങ്ങളടെ വിലനിലവാരം, കാലാവസ്ഥാമാറ്റങ്ങള്‍, വിളകള്‍ക്ക് ചെയ്യേണ്ട കാലിക പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും സൈറ്റില്‍ ലഭിക്കും. ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്മാന് സണ്ണി കല്ലൂറ് സ്വാഗതം പറഞ്ഞു. ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, കുട്ടനാട് പാക്കേജ് പ്രോജക്ട് ഡയറക്ടര്‍ ജസ്റ്റിന് മോഹന്‍, ഫിഷറീസ് ഡയറക്ടര്‍ വി.എന്‍.ജിതേന്ദ്രന്, മുനിസിപ്പല്‍ വൈസ് ചെയര്മാന് മായക്കുട്ടി ജോണ്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജൂലിയസ് ചാക്കോ, ഷൈനി ഫിലിപ്പ്, വി.കെ.അനില്‍കുമാര്‍, സൂസന് കുഞ്ഞുമോന്, ആര്.കെ.കര്‍ത്ത എന്നിവരും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: