Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വീല്‍ചെയറില്‍ രോഗിയെത്തി; ‘കടക്ക് പുറത്തെ’ന്ന് ഡോക്ടര്‍, മെഡിക്കല്‍ കോളജില്‍ കണ്ണില്‍ ചോരയില്ലാതെ ഡോക്ടര്‍, പരാതി നൽകിയിട്ടും നടപടിയില്ല

മെഡിക്കല്‍ കോളജിലെ ഗ്യാസ്‌ട്രോവിഭാഗത്തില്‍ മികച്ച ചികിത്സയാണെന്ന് സുഹൃത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡോ. കൃഷ്ണദാസിനെ കാണാന്‍ പോകുന്നത്. 15ന് ഡോക്ടറെ കാണാന്‍ പോയപ്പോള്‍ വീല്‍ചെയറിലുള്ള രോഗിയെ ഡോക്ടര്‍ കാണില്ലെന്ന് സ്റ്റാഫ് പറഞ്ഞു. അജിതകുമാറിന്റെ ഭാര്യ ശ്രീകല അകത്തുചെന്ന് ഡോക്ടറെ റിപ്പോര്‍ട്ട് കാണിച്ചപ്പോള്‍, അതൊന്ന് നോക്കാന്‍ പോലും കൂട്ടാക്കാതെ അവരെ ഇറക്കിവിടുകയായിരുന്നു.

ശിവാ കൈലാസ്byശിവാ കൈലാസ്
Jul 6, 2022, 02:18 pm IST
inThiruvananthapuram
Add to Preferred Sources

വിളപ്പില്‍: തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ വീല്‍ചെയറില്‍ ചികിത്സ തേടിയെത്തിയ രോഗിയോട് ഡോക്ടറുടെ ആക്രോശം… ‘കടക്ക് പുറത്ത്….!’ ചികിത്സ നിഷേധിച്ച ഡോക്ടര്‍ക്കെതിരെ വിമുക്തഭടന്റെ പരാതി. ഇരുകാലുകള്‍ക്കും ചലനശേഷി ഇല്ലാത്ത രോഗി വീല്‍ചെയറില്‍ വന്നതുകൊണ്ട് ഡോക്ടര്‍ കാണാന്‍ തയ്യാറായില്ല എന്നാണ് ആക്ഷേപം.  

പേയാട് പനങ്ങോട് സ്വദേശിയായ വിമുക്തഭടന്‍ അജിതകുമാറിനാണ് ഇക്കഴിഞ്ഞ 15ന് ദുരനുഭവം ഉണ്ടായത്. മെഡിക്കല്‍കോളജില്‍ വൃക്കമാറ്റിവയ്‌ക്കല്‍ വിവാദത്തിന് ഒരാഴ്ച മുമ്പായിരുന്നു സംഭവം. അജിതകുമാര്‍ ആരോഗ്യമന്ത്രിക്ക് ഇതേക്കുറിച്ച് പരാതി നല്‍കി. പക്ഷേ, ഇതുവരെ നടപടിയുണ്ടായില്ല. അപകടത്തെത്തുടര്‍ന്ന് കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി അരയ്‌ക്കുതാഴെ തളര്‍ന്ന് വീല്‍ചെയറിലാണ് അജിതകുമാറിന്റെ സഞ്ചാരം. ഗ്യാസ്‌ട്രോവിഭാഗം ഡോക്ടറെ കാണാന്‍ വേണ്ടിയാണ് മെഡിക്കല്‍ കോളജില്‍ എത്തിയത്.

മെഡിക്കല്‍ കോളജിലെ ഗ്യാസ്‌ട്രോവിഭാഗത്തില്‍ മികച്ച ചികിത്സയാണെന്ന് സുഹൃത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡോ. കൃഷ്ണദാസിനെ കാണാന്‍ പോകുന്നത്. 15ന് ഡോക്ടറെ കാണാന്‍ പോയപ്പോള്‍ വീല്‍ചെയറിലുള്ള രോഗിയെ ഡോക്ടര്‍ കാണില്ലെന്ന് സ്റ്റാഫ് പറഞ്ഞു. അജിതകുമാറിന്റെ ഭാര്യ ശ്രീകല അകത്തുചെന്ന് ഡോക്ടറെ റിപ്പോര്‍ട്ട് കാണിച്ചപ്പോള്‍, അതൊന്ന് നോക്കാന്‍ പോലും കൂട്ടാക്കാതെ അവരെ ഇറക്കിവിടുകയായിരുന്നു.

അജിതകുമാറിന്റെ ഭാര്യ പറയുന്നത് ഇങ്ങനെ: ‘ഞാന്‍ അകത്തു ചെന്നപ്പോള്‍ ഡോക്ടര്‍ ഇരിക്കാന്‍ പറഞ്ഞു. എന്നാല്‍ ചികിത്സ എനിക്കല്ല ഭര്‍ത്താവിനാണെന്ന് പറഞ്ഞു. വീല്‍ചെയറിലുള്ളവര്‍ അപ്പുറത്ത് പോയാല്‍ മതി എന്ന് ഡോക്ടര്‍ പറയുകയായിരുന്നു. പുറത്തു പോകാതെ അവിടെ നിന്നപ്പോള്‍, എന്താ പറഞ്ഞാല്‍ മനസ്സിലാകില്ലേ എന്ന് ചോദിച്ചു. റിപ്പോര്‍ട്ട് മാത്രം നോക്കിയാല്‍ മതി എന്ന് വീണ്ടും ഞാന്‍ പറഞ്ഞപ്പോള്‍ കൈരണ്ടും ചെവിയില്‍ വച്ച് ”പ്ലീസ്, നിങ്ങളോടല്ലേ പറഞ്ഞത് പുറത്തുപോകാന്‍, പറഞ്ഞാല്‍ മനസ്സിലാകില്ലേ” എന്ന് ചോദിച്ച് ശബ്ദമുയര്‍ത്തുകയായിരുന്നു. ഡോക്ടറുടെ ദേഷ്യപ്പെടുന്ന ശബ്ദം കേട്ടപ്പോള്‍ പുറത്തുള്ള സ്റ്റാഫ് എത്തി അജിതകുമാറിനെ മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു പോവുകയായിരുന്നു’ ശ്രീകല പറഞ്ഞു.

നേവിയിലും മറ്റു സംസ്ഥാനങ്ങളിലും ജോലി നോക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിട്ടില്ല. അങ്ങനെയാണ് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും അജിതകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.

Tags: തിരുവനന്തപുരംMedical CollegeTreatment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവ് : മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി കാല് മുറിച്ച് മാറ്റേണ്ടി വന്ന അബ്ദുള്‍ ജബ്ബാര്‍

Keralam

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

Keralam

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

Keralam

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

MunnarTaskForceByHighCourt

സർക്കാരിന്റെ എതിർപ്പ് തള്ളി, മയിൽപ്പീലിയുടെ പരീക്ഷയ്‌ക്ക് ഹൈക്കോടതി അനുമതി

അസമില്‍ സൈനികരെ തടഞ്ഞ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഷമീം സുല്‍ത്താനയ്‌ക്ക് തിരിച്ചടി

തീവ്രവാദികളുടെ കയ്യിലുള്ള ഗോപ്രോ ക്യാമറ (വലത്ത്) പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ (ഇടത്ത്)

പഹൽഗാം ഭീകരരുടെ കയ്യിലുണ്ടായിരുന്ന ചൈനീസ് നിര്‍മ്മിത ഗോപ്രോ ക്യാമറ; വിവരങ്ങൾ ചൈന ഇതുവരെ കൈമാറിയിട്ടില്ല: എൻ.ഐ.എ

തിരുപ്പുറങ്കുണ്ഡ്രം സ്തംഭത്തിൽ വിളക്ക് തെളിയിച്ചാൽ മത സൗഹാർദം തകരും ; അത് ദീപത്തൂണല്ല, അളവുകോൽ തൂണാണെന്നും ഡിഎംകെ

നടന്‍ ജയറാം ശബരിമലയില്‍ ജെയം രവിയ്ക്കൊപ്പം (ഇടത്ത്) ജയറാം പാര്‍വ്വതിയ്ക്കൊപ്പം ശബരിമലയില്‍ (വലത്ത്)

“അയ്യപ്പനെ ഒരു സെക്കൻഡ് കാണുമ്പോൾ ഒരു വർഷത്തോളം പറയാൻ വെച്ചിരുന്ന കാര്യങ്ങൾ സ്വാമിയേ എന്നുള്ള ശരണം വിളിയിൽ അലിഞ്ഞുചേരും” ജയറാം

കോഴികളെ പക്ഷിപ്പനിയില്‍ നിന്ന് സംരക്ഷിക്കാന്‍ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിച്ച് ഭാരതം, സുപ്രധാന നേട്ടമെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

ഭദ്രകീര്‍ത്തി

അച്ഛന്റെ വേര്‍പാടില്‍ തളരാതെ മകള്‍.. നീതിക്കുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകാന്‍ ദോശക്കടയില്‍ മനസ്സ് തളരാതെ പണിയെടുത്ത് ഭദ്രകീര്‍ത്തി

കുറ്റവിമുക്തനാക്കിയതിന് എതിരായ അപ്പീല്‍ : ലൈംഗിക പീഡന കേസില്‍ ബ്രിജ് ഭൂഷണ്‍ കോടതിയില്‍ മറുപടി നല്‍കി

സാംസ്‌കാരിക സഹകരണത്തിനായി ഡിജിറ്റല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് എസ് സി ഒ രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി

മലയാള ചിത്രം എക്കോയുടെ നിര്‍മ്മാണാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം കോടതി കയറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.