
തിരുവനന്തപുരം: ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്ട്ടി വൈന് വില്ക്കാന് അനുമതി നല്കിയ എക്സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെയാണ് ഇത്.
ഹോര്ട്ടി വൈന് ബേക്കറികളിലൂടെ വില്ക്കാന് അനുമതി നല്കിയത് വലിയ വിവാദങ്ങള്ക്ക് ഇടയാക്കിയിരുന്നു.പഴങ്ങളില് നിന്നും ഉണ്ടാക്കുന്ന ഈ വൈനിന്റെ വില്പനയ്ക്ക് ചാലക്കുടിയിലെ ഒരു ബേക്കറിക്കാണ് ആദ്യമായി അനുമതി നല്കിയത്. എല്ഡിഎഫ് സര്ക്കാരിന്റെ കാലത്താണ് ഹോര്ട്ടി വൈന് വില്പനയ്ക്ക് അനുമതി നല്കാന് തീരുമാനിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില് ആണ് ചാലക്കുടിയിലെ ബേക്കറി 15 ശതമാനം വീര്യമുള്ള ഹോര്ട്ടി വൈന് വില്പനയ്ക്ക് അനുമതിക്ക് അപേക്ഷിച്ചത്. വിവാദത്തിന് പിന്നാലെ അബ്കാരി ചുമതലയുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര് സി കെ അനില് കുമാറിനെ സര്ക്കാര് സ്ഥാനത്തുനിന്ന് നീക്കി.