India

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

അഭയാർത്ഥികളായെത്തിയവരെ പാർപ്പിക്കാനായി ഇടത് പാർട്ടികൾക്ക് വോട്ട് നൽകിയവരാണ് ഇന്ന് ഫ്രാൻസിൽ ഇതേ ചൊല്ലി ദു:ഖിക്കുന്നതും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാരീസ് ; ഫ്രാൻസിൽ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പകയിൽ രാജ്യം ആളിക്കത്തുമ്പോൾ ഇവിടെ കലാപം ഒഴിഞ്ഞു പോയതിന് ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും, ഡൽഹി പൊലീസിനും നന്ദി പറയുകയാണ് ജനങ്ങൾ. ഡൽഹിയിലേതിന് സമാനമായി വർധിച്ചുവരുന്ന പണപ്പെരുപ്പത്തിൽ ഫ്രാൻസിൽ ആദ്യം തെരുവിലിറങ്ങിയതും വിദ്യാർത്ഥികളാണ്. അത് പിന്നീട് അഭയാർത്ഥികളായ ജിഹാദികൾ ഏറ്റെടുക്കുകയായിരുന്നു .

അഭയാർത്ഥികളായെത്തിയവരെ പാർപ്പിക്കാനായി ഇടത് പാർട്ടികൾക്ക് വോട്ട് നൽകിയവരാണ് ഇന്ന് ഫ്രാൻസിൽ ഇതേ ചൊല്ലി ദു:ഖിക്കുന്നതും . ഇന്ത്യയിലും അഭയാർത്ഥികളായ ബംഗ്ലാദേശി, റോഹിംഗ്യകളെ വോട്ട് വെട്ടി സ്വന്തം രാജ്യത്തേയ്‌ക്ക് മടക്കി അയച്ചതാണ് പാറ്റാ പാർട്ടിയെയും , കോൺഗ്രസിനെയും പ്രകോപിതരാക്കിയത് . എന്നാൽ ഇവർക്ക് വേണ്ടി തെരുവിലിറങ്ങാൻ സന്നദ്ധരായവരിൽ വിദേശ സിനിമാ താരങ്ങൾ വരെ ഉണ്ടായിരുന്നു. കൃത്യമായ ആസൂത്രണവും, വിദേശഫണ്ടിംഗും മൂലം കഴിഞ്ഞ തവണ ധർമ്മേന്ദ്ര പ്രധാനെ രാജി വയ്‌പ്പിക്കാനുള്ള രാജ്യവിരുദ്ധ ശക്തികളുടെ നീക്കം വിജയിച്ചു.

എന്നാൽ ഇത്തവണ അവർക്കും മീതെയായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷാ ചിന്തിച്ചതും , പ്രവർത്തിച്ചതും, വല വിരിച്ചതും . സമരത്തിന്റെ പേരിൽ ഡൽഹി വിമാനത്താവളത്തിൽ എത്തിയ നിമിഷം തന്നെ ദീപ്കെ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തതും ഇതിന്റെ ഭാഗമായിരുന്നു. പിന്നീട് രാജ്യം കണ്ടത് അമിത് ഷാ എന്ന ചാണക്യന്റെ ബുദ്ധിയിൽ വിരിഞ്ഞ തന്ത്രങ്ങൾ അതേപടി പാലിക്കുന്ന ഡൽഹി പൊലീസിനെ ആയിരുന്നു. എം പി എന്ന പദവി വച്ച് ഷോ കാണിക്കാനെത്തിയ എ എ റഹീമിനെയും, ബ്രിട്ടാസിനെയും തൂക്കി എടുത്താണ് സി ആർ പി എഫ് കൊണ്ടു പോയത് .

തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേയ്‌ക്ക് സമരം നടത്താനെത്തിയ രാഹുലിന് ഒടുവിൽ ആകാശവാണി ഭവനിലെ ആൽമരത്തണലിൽ സമരം നടത്തേണ്ടി വന്നു. കഴിഞ്ഞ ദിവസം സിജെപി വിളിച്ച തിരംഗ മാർച്ചിൽ മുംബൈയിൽ പങ്കെടുക്കാൻ 50 പേർ തികച്ചെത്തിയില്ല. ഇന്ന് ഫ്രാൻസിൽ പല നഗരങ്ങളിലും കെട്ടിടങ്ങൾ അഗ്നിക്കിരയാക്കി, കടകൾ കൊള്ളയടിക്കപ്പെട്ടു . മുഖംമൂടി ധരിച്ച അക്രമിസംഘങ്ങൾ തെരുവുകളിൽ തീയിടുകയും, ‘പ്ലേസ് ഡി ലാ റിപ്പബ്ലിക്’ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങൾക്ക് സമീപം വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. കൃത്യമായി കലാപം തടയുന്നതിൽ സർക്കാരിന് സംഭവിച്ച വീഴ്ചയാണിതിന് കാരണം . അതുകൊണ്ട് തന്നെയാണ് അമിത് ഷായ്‌ക്ക് ഇന്ത്യക്കാർ നന്ദി പറയുന്നതും .

 

Recent Posts