
കൊച്ചി: മൂവാറ്റുപുഴ എംഎല്എ മാത്യു കുഴല്നാടന് സംരക്ഷണം നല്കണമെന്ന് ആവശ്യപ്പെട്ട് പൊലിസില് പരാതി.എം എല് എയ്ക്ക് ഭീഷണിയുണ്ടെന്ന് പരാതിയില് പറയുന്നു.
മൂവാറ്റുപുഴ കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സാബു ജോണ് ആണ് പരാതി നല്കിയത്.മാസപ്പടി കേസില് എഫ്ഐആര് രജിസ്റ്റര് ചെയ്യാന് ഹൈക്കോടതി നിര്ദേശിച്ചതിന് പിന്നാലെ എംഎല്എയ്ക്ക് നേരെ സമൂഹമാധ്യമങ്ങളില് ആക്രമണങ്ങള് നടക്കുന്നുണ്ട്.ഇടതുകേന്ദ്രങ്ങളില്നിന്നും വ്യാജ അക്കൗണ്ടുകളില്നിന്നും ഭീഷണി സന്ദേശങ്ങളുണ്ടെന്നും പരാതിയില് പറയുന്നു.
പിണറായിക്കെതിരായ മാസപ്പടി കേസില് മാത്യു കുഴല്നാടന് സുപ്രിം കോടതിയില് എത്തിയെങ്കിലും മതിയായ തെളിവില്ലെന്ന് കാട്ടി ഹര്ജി തളളിയിരുന്നു. തെളിവ് ലഭിച്ചാല് വീണ്ടും സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.എന്നാല് ഇതിന് ശേഷം പിണറായിയുടെ വീട്ടിലുള്പ്പെടെ ഇ ഡി റെയ്ഡ് നടത്തിയപ്പോഴാണ് കൂടുതല് തെളിവുകള് ലഭ്യമായത്.ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം കേരളത്തില് വിജിലന്സ് കേസെടുത്തതും തുടര്ന്ന് ഇ ഡി രണ്ട് കേസുകളെടുത്തതും.