Kerala

ജലമോഷണം: കുടിവെള്ള നിരക്കും പിഴയുമുള്‍പ്പെടെ 2,48,522 രൂപ അടയ്‌ക്കാന്‍ നോട്ടീസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:വാട്ടര്‍ അതോറിറ്റിയുടെ പി ടി പി സബ് ഡിവിഷന് കീഴില്‍ ജലമോഷണം.ആറാമട പള്ളിക്ക് സമീപം തങ്കരാജിന്റെ പേരിലുള്ള കുടിവെള്ള കണക്ഷനിലാണ് വാട്ടര്‍ അതോറിറ്റി മീറ്റര്‍ റീഡര്‍ നടത്തിയ പരിശോധനയില്‍ ജലമോഷണം കണ്ടെത്തിയത്.

മീറ്റര്‍ പോയിന്റിന് മുമ്പ് അനധികൃത പൈപ്പ് ലൈന്‍ ഘടിപ്പിച്ച് കിണറ്റിലേക്ക് ജലം ശേഖരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ നോട്ടീസ് നല്‍കി കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചു.കണക്ഷന്‍ നിലവിലുളള കെട്ടിടത്തില്‍ കടമുറികളും ജെ ജെ ലോഡ്ജ് എന്ന സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട്.

കുടിവെള്ള നിരക്കും പിഴയുമുള്‍പ്പെടെ 2,48,522 രൂപ അടയ്‌ക്കാനായി നോട്ടീസ് നല്‍കി.പൂജപ്പുര പൊലീസില്‍ ജലമോഷണം രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് തുടര്‍നടപടി സ്വീകരിക്കുമെന്നും വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി.

Recent Posts