Kerala

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : പത്ത് വർഷമായി ചത്ത് ജീവിക്കുകയായിരുന്നുവെന്ന് നടി റിമ കല്ലിംഗൽ . ഡൽഹിയിൽ ഗ്യാനേഷ് കുമാറിന്റെ രാജിയുടെ പേരിൽ നടക്കുന്ന കലാപശ്രമങ്ങൾക്ക് പിന്തുണയുമായി ഡി വൈ എഫ് ഐ നടത്തിയ പരിപാടിയിൽ പങ്കെടുത്താണ് റിമയുടെ പ്രസ്താവന. ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ലെന്ന് പറയാൻ കഴിയണമെന്നും റിമ പറയുന്നുണ്ട്.

കഴിഞ്ഞ പത്ത് പതിനഞ്ച് വർഷമായി ചത്ത് ജീവിക്കുകയായിരുന്നു . അവർ അവിടെ കിടന്ന് അടി വാങ്ങുകയാണ് . ഓരോ വീടും ജന്തർമന്തറാക്കണം . താൻ ഇതിലും കൂടുതൽ ആളുകളെ ഇവിടെ പ്രതീക്ഷിച്ചു . കൂടുതൽ ആളുകൾ ഫൈറ്റ് ചെയ്യാൻ ഇറങ്ങണം – എന്നൊക്കെയാണ് റിമ പറയുന്നത് . മാത്രമല്ല ഇഷ്ടമുള്ള വേഷം ധരിക്കാനും, ഭക്ഷണം കഴിക്കാനും നമുക്ക് സ്വാതന്ത്രമില്ലെന്നുമുള്ള നുണ പ്രചാരണവും റിമ നടത്തുന്നുണ്ട്.

ഇന്ത്യയിൽ ഓരോ പൗരനും സ്വന്തം ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിച്ച് , ആഹാരം കഴിച്ചാണ് ജീവിക്കുന്നതെന്ന കാര്യങ്ങൾ മറച്ച് വച്ചാണ് റിമയുടെ വ്യാജ പ്രചാരണം .

Recent Posts