New Release

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ദോഹ: അഭിനയ മികവു കൊണ്ടും വ്യക്തിത്വത്തിന്റെ മഹിമ കൊണ്ടും സിനിമാ പ്രേമികളെ വിസ്മയിപ്പിച്ച മഹാനടനായിരുന്നു പ്രേം നസീറെന്ന് സംവിധായകൻ തുളസിദാസ് അഭിപ്രായപ്പെട്ടു. ദോഹ മജാസ് റെസ്റ്റോറന്റ് ഹാളിൽ പ്രേംനസീർ സുഹൃത് സമിതി ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച പ്രേംനസീർ അനുസ്മരന്നം ഉൽഘാടനം ചെയ്യുകയായിരുന്നു തുളസിദാസ്. സമിതി ഖത്തർ ചാപ്റ്റർ ചീഫ് കോ-ഓർഡിനേറ്ററും മീഡിയ പ്ലക്സ് സി.ഇ.ഒ.യുമായ ഡോ. അമാനുള്ള വടക്കാങ്ങര ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സഹ സംവിധായകനായി താൻ സിനിമയിലേക്ക് കടന്നുവന്നത് പ്രേംനസീർ അഭിനയിച്ച സിനിമയിലൂടെയായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സുഹൃത് സമിതി മാത്രമാണ് പ്രേം നസീറിന്റെ ഓർമ്മകൾ കേരളത്തിലും വിദേശ രാജ്യങ്ങളിലും 23 വർഷമായി വേദികൾ ഒരുക്കുന്നതെന്നും മറ്റൊരു സംഘടനക്കും അതിന് സാധിച്ചിട്ടില്ലെന്നും പ്രവാസികളുടെ ഇത്തരം കൂട്ടായ്‌മകൾ അതിന് ഉദാഹരണമാണെന്നും തുളസിദാസ് ചൂണ്ടിക്കാട്ടി. പ്രേം സ്മൃതി 2026 ലോഗോ തുളസിദാസ് അമാനുള്ള വടക്കാങ്ങര ക്ക് നൽകി പ്രകാശനം ചെയ്തു. ഖത്തർ ചാപ്റ്റർ പ്രവർത്തന ഉൽഘാടനം കെ.ബി.എഫ്. പ്രസിഡണ്ട് ഷഹീർ മുഹമ്മദ് ഷാഫി നിർവ്വഹിച്ചു. സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ മുഖ്യപ്രഭാഷണം നടത്തി.

സ്കിൽസ് ഡെവലപ്പ്മെന്റ് സെന്റർ എം.ഡി.ബാബുരാജ്, ദോഹ ബ്യൂട്ടി സെന്റർ എം.ഡി.ഡോ: ഷീല ഫിലിപ്പോസ്, അൽ സുവൈദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി.ഡോ.വി.വി.ഹംസ, ന്യൂ ഗുഡ് വിൽ കാർഗോ എം.ഡി. മുഹമ്മദ് നൗഷാദ് അബു, മില്ലേനിയം കോൺട്രാക്ടിംഗ് ആന്റ് ട്രേഡിംഗ് എം.ഡി. ജയ പാൽ മാധവൻ എന്നിവർക്ക് പ്രേംനസീർ പ്രവാസ ലോക പുരസ്ക്കാരങ്ങൾ തുളസിദാസ് സമർപ്പിച്ചു. ക്യൂ മെലോഡിയ ഗായകർ അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു.

Recent Posts