India

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി : എസ് ഐ ആറിനെതിരെ പ്രതികരിക്കാൻ കോൺഗ്രസ് പ്രവർത്തകൻ പറഞ്ഞ കാരണം വൈറലാകുന്നു . കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് .

തനിക്ക് രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നുവെന്നാണ് സെയ്ഫ് പറയുന്നത്. തനിക്ക് ഡൽഹിയിലും ബിഹാറിലും വോട്ടർ ഐഡികൾ ഉണ്ടായിരുന്നതായും, എന്നാൽ എസ് ഐ ആർ വന്നതോടെ ബിഹാറിലെ വോട്ടർ ഐഡിയും, വിവരങ്ങളും നീക്കം ചെയ്യപ്പെട്ടതായും സെയ്ഫ് പറയുന്നു. അതുകൊണ്ടാണ് താൻ സമരത്തിനു വന്നതെന്നാണ് സെയ്ഫ് പറയുന്നത്.

‘റെപ്രസന്റേഷൻ ഓഫ് ദി പീപ്പിൾ ആക്റ്റ്, 1950’-ലെ (ജനപ്രാതിനിധ്യ നിയമം) 17-ാം വകുപ്പ് പ്രകാരം, ഒരാൾക്ക് ഒരേസമയം ഒന്നിലധികം മണ്ഡലങ്ങളിൽ വോട്ടറായി രജിസ്റ്റർ ചെയ്യാൻ പാടില്ല. അതിനാൽ, സെയ്ഫിന്റെ ഈ വെളിപ്പെടുത്തൽ, എസ് ഐ ആർ ആവശ്യകതയെത്തന്നെയാണ് സാധൂകരിക്കുന്നതെന്ന് സോഷ്യൽ മീഡിയ പറയുന്നു.

Recent Posts