
ന്യൂഡൽഹി : ഗ്യാനേഷ് കുമാറിനെതിരെ സമരം നടത്തുന്നത് ഭരണമാറ്റം മുൻനിർത്തിയാണെന്ന് പ്രശാന്ത് ഭൂഷൺ . സർക്കാരിനെ മാറ്റണമെന്ന് ആവശ്യപ്പെടുന്നത് ജനാധിപത്യപരമായ അവകാശമാണെന്നാണ് പ്രശാന്ത് ഭൂഷൺ പറയുന്നത്. ‘ തീർച്ചയായും ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകും. ഞങ്ങളെല്ലാവരും ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിൽ എന്താണ് തെറ്റ്? ‘ എന്നാണ് പ്രശാന്ത് ഭൂഷൺ ചോദിക്കുന്നത് .
ജനാധിപത്യ മാർഗങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നീക്കം ചെയ്യാൻ ആവശ്യപ്പെടാൻ പൗരന്മാർക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്നും അദ്ദേഹം വാദിച്ചു.ഇതിനിടെ, ദേശീയ തലസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങളെ ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) സ്ഥാപകൻ അഭിജീത് ദിപ്കെയും വിമർശിച്ചു.