India

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

അഭിജിത് ദീപ്കെയും നേഹബോറയും പ്രശാന്ത് ഭൂഷണും അണിനിരന്ന വാര്‍ത്താസമ്മേളനത്തില്‍ "ഇന്ത്യയെ ബംഗ്ലാദേശാക്കി മാറ്റാനാണോ ഉദ്ദേശ്യം?" എന്ന ചോദ്യം ഉയര്‍ത്തി റിപ്പബ്ലിക് ടിവി ചാനലിന്‍റെ റിപ്പോര്‍ട്ടര്‍ ഹര്‍ഷ് ത്രിവേദി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: അഭിജിത് ദീപ്കെയും നേഹബോറയും പ്രശാന്ത് ഭൂഷണും അണിനിരന്ന വാര്‍ത്താസമ്മേളനത്തില്‍ “ഇന്ത്യയെ ബംഗ്ലാദേശാക്കി മാറ്റാനാണോ ഉദ്ദേശ്യം?” എന്ന ചോദ്യം ഉയര്‍ത്തി അര്‍ണബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക് ടിവി ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഹര്‍ഷ് ത്രിവേദി. ഈ ചോദ്യം കേട്ട് അഭിജിത് ദീപ്കെയും നേഹ ബോറയും പ്രശാന്ത് ഭൂഷണും ഞെട്ടി. കാരണം ഇത്രയും തന്‍റേടത്തോടെ ഒരു റിപ്പോര്‍ട്ടര്‍ ചോദ്യം ചോദിക്കുമെന്ന് അവര് പ്രതീക്ഷിച്ചില്ല. ബംഗ്ലാദേശ് മോഡല്‍ കലാപത്തെ പ്രശംസിച്ച് നേഹ ബോറ നടത്തിയ പ്രസ്താവനയാണ് ഹര്‍ഷ് ത്രിവേദിയെയും മറ്റൊരു റിപ്പബ്ലിക് ചാനല്‍ റിപ്പോര്‍ട്ടറെയും ദേഷ്യം പിടിപ്പിച്ചത്. കൊണോട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ നവംബര്‍ 16 വെള്ളിയാഴ്ച സിജെപിയുടെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന സമരത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു നാടകീയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്.

എന്നാല്‍ ഈ രണ്ട് റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യത്തിന് നേഹ ബോറയോ പ്രശാന്ത് ഭൂഷണോ അഭിജിത് ദീപ്കെയോ മറുപടി പറഞ്ഞില്ല. ” എന്തുകൊണ്ടാണ് നിങ്ങള്‍ ഞങ്ങളുടെ ചോദ്യത്തിന് മൗനം പാലിക്കുന്നത്?” എന്നായിരുന്നു റിപ്പോര്‍ട്ടര്‍മാരുടെ അടുത്ത ചോദ്യം. ഇതിനും ആരും മറുപടി പറഞ്ഞില്ല. “നേഹ ബോറ നിങ്ങള്‍ ഉത്തരം തരൂ” എന്ന് ആവശ്യപ്പെട്ടപ്പോഴും നേഹ ബോറ നിശ്ശബ്ദയായിരുന്നു.

മറ്റും ചില മാധ്യമപ്രവര്‍ത്തകരും സിജെപി പ്രവര്‍ത്തകരും ഇതോടെ ഹര്‍ഷ് ത്രിവേദിയെയും കൂടെയുള്ള റിപ്പോര്‍ട്ടറെയും കോപത്തോടെ വളയാന്‍ തുടങ്ങി. കാര്യങ്ങള്‍ ഇത്രയുമായപ്പോള്‍ ‘ഇയാളെ പുറത്താക്കൂ’ എന്ന് നേഹ ബോറയും അഭിജിത് ദീപ്കെയും അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയതോടെ കൂടുതല്‍ പേര്‍ ഈ രണ്ട് റിപ്പോര്‍ട്ടര്‍മാരെയും വളയാന്‍ തുടങ്ങി. ചോദ്യങ്ങള്‍ ജനാധിപത്യരീതിയില്‍ കൈകാര്യം ചെയ്യണമെന്ന് പറയുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ച റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കാന്‍ ആജ്ഞാപിച്ചത് അവര്‍ക്കുള്ളില്‍ ഫാസിസ്റ്റ് പ്രവണതയുടെ ഉദാഹരണമായിരുന്നു. “ഭാരതം ഉത്തരം ആവശ്യപ്പെടുന്ന ചോദ്യമാണ് ചോദിച്ചത്. എന്റെ ചോദ്യത്തില്‍ എന്തെങ്കിലും തെറ്റുണ്ടോ?” – എന്ന ചോദ്യം റിപ്പോര്‍ട്ടര്‍ ടിവിയുടെ ഹര്‍ഷ് ത്രിവേദി ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതോടെ സദസ്സില്‍ നിന്നിരുന്ന സിജെപിക്കാരും മറ്റും ചേര്‍ന്ന് ഹര്‍ഷ് ത്രിവേദിയെ പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. “ഭാരതത്തെ ബംഗ്ലാദേശാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നാണ് നേഹ ബോറ പറയുന്നത്. ബംഗ്ലാദേശിലെ അരാജകവാദിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്നും നേഹ ബോറ പറയുന്നു. ഇത് എങ്ങിനെ അനുവദിക്കും?”- ഇതായിരുനനു ഹര്‍ഷ് ത്രിവേദിയുടെ ചോദ്യം.

ഇങ്ങിനെ ഒരു ചോദ്യത്തിന് കാരണമായത് ബംഗ്ലാദേശില്‍ കലാപം നടത്തിയ വിദ്യാര്‍ത്ഥി നേതാവിനെ നേഹ ബോറ അഭിനന്ദിച്ചതാണ്. സിജെപിയെ പിന്തുണച്ച് രംഗത്ത് വന്ന ബംഗ്ലാദേശ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാവ് നഹിദ് ഇസ്ലാമിനെ അഭിനന്ദിച്ചുകൊണ്ട് ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറ നടത്തിയ പ്രസ്താവന ഇന്ത്യയില്‍ ഏറെ ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്.

“ഞങ്ങൾ നിങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. നിങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും നിങ്ങൾ നയിക്കുന്ന പ്രസ്ഥാനങ്ങളിൽ നിന്ന് പഠിക്കുകയും ചെയ്യുന്നു” എന്നായിരുന്നു നേഹ ബോറയുടെ പ്രസ്താവന. ആരാണ് നഹീദ് ഇസ്ലാം? രണ്ട് വർഷം മുമ്പ്, അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ ഉൾപ്പെട്ട ബംഗ്ലാദേശി വിദ്യാർത്ഥി നേതാവാണ് നഹിദ് ഇസ്ലാം എന്നോര്‍ക്കണം. മാത്രമല്ല, ബംഗ്ലാദേശിലെ കലാപം മതമൗലിക ഇസ്ലാം നടത്തിയ കലാപം കൂടിയായിരുന്നു. ആ കലാപത്തിന് പിന്നില്‍ നിന്ന വിദ്യാര്‍ത്ഥി നേതാവിനെയാണ് നേഹ ബോറ തിരിച്ച് അഭി വാദ്യം ചെയ്തിരിക്കുന്നത്. ഇത് ബംഗ്ലാദേശ് മോഡലിലുള്ള അപകടകരമായ അട്ടിമറി സമരത്തിലേക്ക് രാജ്യത്തെ നയിക്കാനുള്ള നീക്കമാണോ സിജെപി ഉള്‍പ്പെെടയുള്ള സമരക്കാരുടേത് എന്നും ആശങ്കയുണ്ട്. .

Recent Posts