
ഹൈദരാബാദ് :ചലച്ചിത്ര താരം രശ്മിക മന്ദാനയുടെ മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. 400 കുടുംബങ്ങളെ ദത്തെടുത്തതായും അടുത്ത ഒരു വർഷത്തേക്ക് അവർക്ക് ആവശ്യമായ ഗ്രോസറി (അവശ്യസാധനങ്ങൾ) ചെലവുകൾ പൂർണ്ണമായും താൻ വഹിക്കുമെന്നും താരം പ്രഖ്യാപിച്ചു.
മൂന്ന് മാസത്തെ ഗഡുക്കളായാണ് ഈ സഹായം കുടുംബങ്ങളിലേക്ക് എത്തിക്കുക.
സോഷ്യൽ മീഡിയയിലൂടെയാണ് രശ്മിക ഈ സന്തോഷവാർത്ത പങ്കുവെച്ചത്. മറ്റുള്ളവർക്ക് ചെറിയ ദയയുള്ള പ്രവർത്തികൾ ചെയ്യാൻ പ്രചോദനമാകാനാണ് താൻ ഈ വിവരം പങ്കുവെക്കുന്നതെന്നും താരം വ്യക്തമാക്കി.
രശ്മികയുടെ ഈ വലിയ മനസ്സിനെയും നല്ല ഉദ്യമത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി ആരാധകരും പ്രമുഖരുമാണ് രംഗത്തെത്തുന്നത്.
ഭർത്താവ് വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്ന ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ചിത്രം ‘രണബാലി’ ഒക്ടോബർ 16-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുകയാണ്.. 1876-78 കാലഘട്ടത്തിലെ മദ്രാസ് ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചരിത്ര സിനിമയിൽ ‘ജയമ്മ’ എന്ന ശക്തമായ നായികാ കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രശ്മിക ‘പ്രൊജക്ട് അന്നപൂർണ’ എന്ന പേരിൽ ഒരു വലിയ ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിലൂടെ 400 കുടുംബങ്ങളെയാണ് താരം ദത്തെടുത്തിരിക്കുന്നത്.