Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസി (ബി) നേതാവുമായ കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധമുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞിരുന്നതായി കെ ബാബു. കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ആണ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബു മൊഴി നല്‍കിയത്.

ഉമ്മന്‍ ചാണ്ടി തന്നെയാണ് ഇക്കാര്യം തന്നോട് സൂചിപ്പിച്ചതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സോളാര്‍ പരാതിയില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് അഭിഭാഷകനായ സുധീര്‍ ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് കെ ബാബു മൊഴി നല്‍കിയത്.

പരാതിക്കാരിയുമായി ഗണേഷ് കുമാറിന് അടുത്ത ബന്ധമുണ്ടെന്ന് ഗണേഷിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് സുധീര്‍ മലയിലും മൊഴി നല്‍കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിക്കെതിരെ പരാതിക്കാരി ലൈംഗികാരോപണം ഉള്‍പ്പെടെ ഉന്നയിച്ചിരുന്നു.

 

 

Recent Posts