
തിരുവനന്തപുരം: ആറ്റിങ്ങല് അയിലത്ത് പത്താം ക്ലാസ് വിദ്യാര്ത്ഥിനി വീടിനുള്ളില് തൂങ്ങിമരിച്ച നിലയില് . അയിലം സര്ക്കാര് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്ത്ഥിനിയായ ഗൗരി പാര്വതിയാണ് (15) മരിച്ചത്.
പരീക്ഷയിലെ മാര്ക്ക് കുറഞ്ഞതിലെ മനോവിഷമമാണ് ജീവനൊടുക്കാന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അയിലം ഹോമിയോ ആശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയാണ് ഗൗരി പാര്വതിയും കുടുംബവും.
തൂങ്ങി നില്ക്കുന്നത് കണ്ട ഉടന്തന്നെ അയല്വാസികളുടെ സഹായത്തോടെ വലിയകുന്ന് താലൂക്ക് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വിദേശത്തുള്ള ഷൈജുവിന്റെയും ഷിമിയുടെയും ഏക മകളാണ്.