India

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

ഒക്ടോബര്‍ 10ന് സിജെപി നടത്തിയ ജന്തര്‍മന്തര്‍ സമരത്തില്‍ കലാപവും കുഴപ്പങ്ങളും സൃഷ്ടിക്കാന്‍ തയ്യാറെടുത്ത് നിരവധി അരാജകവാദികള്‍ ദല്‍ഹിയില്‍ എത്തിയിരുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഒക്ടോബര്‍ 10ന് സിജെപി നടത്തിയ ജന്തര്‍മന്തര്‍ സമരത്തില്‍ കലാപവും കുഴപ്പങ്ങളും സൃഷ്ടിക്കാന്‍ തയ്യാറെടുത്ത് നിരവധി അരാജകവാദികള്‍ ദല്‍ഹിയില്‍ എത്തിയിരുന്നു. 2026 ജൂണ്‍-ജൂലായ് മാസത്തില്‍ സിജെപി നടത്തിയ ജന്തര്‍മന്തര്‍സമരത്തിനിടയില്‍ മുംബൈയില്‍ പൊലീസ് വാഹനം തടഞ്ഞതിന്റെ പേരില്‍ റിയ ആഹിര്‍ എന്ന യുവതി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഇക്കുറി ഒക്ടോബര്‍ 10ന് ജന്തര്‍മന്തറില്‍ സമാനമായ നാടകം കളിക്കാന്‍ ഒരു യുവതി ശ്രമിച്ചിരുന്നു. പക്ഷെ ഒരു പൂപറിക്കും പോലെയാണ് അറസ്റ്റ് ചെയ്തവരെ കൊണ്ടുപോകുന്ന പൊലീസ് വാഹനം തടഞ്ഞ യുവതിയെ ദല്‍ഹി പൊലീസ് എടുത്തുമാറ്റിയത്.

ഇതിന്റെ വീഡിയോ വൈറലാണ്. എല്ലാത്തരം അരാജകത്വം വിതയ്‌ക്കാന്‍ വന്നവരേയും സമരത്തിന്റെ മറവില്‍ റീല്‍സെടുത്ത് സ്റ്റാറാകാന്‍ വന്നവരേയും ദല്‍ഹി പൊലീസ് അതിവിദഗ്ധമായി പൂട്ടി. ഇതിന് ദല്‍ഹി പൊലീസിന് കയ്യടി ഉയരുകയാണ്.

Recent Posts