
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദമനസ്സുള്ള ആളോ എന്ന് ചോദ്യമുയരുന്നു. ദൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ക്രമസമാധാന നില തന്റെ പരിധിയിൽ വരുന്നതല്ലെന്ന ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിന് പിന്നാലെ, അദ്ദേഹം രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കേരളത്തിന്റെ ഔദ്യോഗിക പേജിൽ ഒരു വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു
കാരണം നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന സുപ്രീംകോടതിയുടെ മേധാവിയായചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജിവെയ്‌ക്കണമെന്ന പോസ്റ്റിന് നേരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ഈ പോസ്റ്റ് പേജില്‍ നിന്നും കോണ്‍ഗ്രസ് പിന്‍വലിച്ചെങ്കിലും ആശങ്ക നിലനില്‍ക്കുകയാണ്. ആരാണ് ഈ പോസ്റ്റിട്ടത്?
കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉള്‍പ്പെടെ പലരും ഈ പോസ്റ്റിനെ വിമര്‍ശിച്ചിരുന്നു. ഭരണഘടനാവിരുദ്ധമായ പോസ്റ്റ് എങ്ങിനെയാണ് നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ഫെയ്സ് ബുക്ക് പേജില്‍ വന്നു? എന്തായാലും ഈ പോസ്റ്റിട്ടയാള്‍ രാജ്യവിരുദ്ധമനോഭാവം ഉള്ളയാളാണെന്ന് ഉറപ്പാണെന്നും പ്രതികരണങ്ങള്‍ ഉയരുന്നു.
പോപ്പുലര്‍ ഫ്രണ്ട് പോലുള്ള നിരോധിക്കപ്പെട്ട പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ആരെങ്കിലുമാണോ അതല്ലെങ്കില്‍ ഭീകരവാദ മനസ്സുള്ള ആരോ ആണ് ഈ അക്കൗണ്ടില്‍ പോസ്റ്റിട്ടയാളെന്നാണ് വിമര്‍ശനം. ഈ പോസ്റ്റിട്ടയാളെ സ്ഥാനത്ത് നിന്നും നീക്കംചെയ്തതായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ ഇത് ആരാണെന്ന് സണ്ണി ജോസഫ് വെളിപ്പെടുത്തിയിട്ടില്ല. സുപ്രീംകോടതി നിഷ്പക്ഷമല്ല എന്ന അഭിപ്രായം കോണ്‍ഗ്രസിനില്ലെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും കോണ്‍ഗ്രസിനുള്ളില്‍ തീവ്രവാദസ്വഭാവമുള്ളവരും ദേശവിരുദ്ധരും കയറിക്കൂടുന്നത് വര്‍ധിച്ചതായി ആശങ്കയുണ്ട്.