Kerala

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പയ്യന്നൂര്‍: നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെത്തുടര്‍ന്ന് കൗണ്‍സിലിംഗ് കേന്ദ്രത്തില്‍ നിന്ന് ഇറങ്ങിപ്പോയ യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോറോം കാനായി മുക്കൂട് പരേതനായ ചന്ദ്രന്റെയും ജാനകിയുടെയും മകള്‍ ശ്രുതി (24) ആണ് മരിച്ചത്. പയ്യന്നൂര്‍ ടൗണിലെ മാളില്‍ ജീവനക്കാരിയായിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് ഇരുവരും കൗണ്‍സിലിംഗിനായി കോറോം കൂര്‍ക്കരയിലെ കേന്ദ്രത്തില്‍ എത്തിയതായിരുന്നു. സംസാരിച്ചുനില്‍ക്കെ, ശ്രുതി പുറത്തിറങ്ങി സ്‌കൂട്ടറുമായി പോവുകയായിരുന്നുവെന്നു പറയുന്നു. വീട്ടുകാരുടെ പരാതിയില്‍
തെരച്ചില്‍ നടത്തുന്നതിനിടെ ഇന്ന് ഉച്ചയോടെ പെരുമ്പ ചിറ്റാരിക്കൊവ്വല്‍ തണല്‍ ഇക്കോ പാര്‍ക്കിന് സമീപമുള്ള പുഴയില്‍ മൃതദേഹം കണ്ടെത്തി.
ഇക്കോ പാര്‍ക്കിന് സമീപം ശ്രുതിയുടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് പുഴയില്‍ തെരച്ചില്‍ നടത്തിയത്. സഹോദരി: ശ്രീലക്ഷ്മി. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്്.

 

Recent Posts