
തിരുവനന്തപുരം:മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും സ്വത്ത് കൈക്കലാക്കാന്‍ ശ്രമിച്ചാലും ശിക്ഷയുണ്ടാകുന്ന വയോജന സംരക്ഷണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍.മുതിര്‍ന്ന പൗരന്മാരെ വീട്ടില്‍ നിന്ന് ഇറക്കിവിടുന്നതും കുറ്റകൃത്യമാണ്.
ഒരു മുതിര്‍ന്ന പൗരനും ഒറ്റയ്‌ക്കായി പോയി എന്ന ചിന്ത ഉണ്ടാകരുത് എന്ന ലക്ഷ്യമാണ് വയോജന ബില്ലിനുള്ളത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ മുഴുവന്‍ മുതിര്‍ന്ന പൗരന്‍മാരുടെയും ഡേറ്റ സര്‍ക്കാരിന്റെ പക്കലുണ്ട്.അതില്‍ നിന്ന് പരിചരണം ആവശ്യമുള്ളവരെ കണ്ടെത്താനാകും.
വയോജനങ്ങള്‍ക്ക് പരിചരണം നല്‍കാന്‍ കെയര്‍ഗീവേഴ്‌സ് കോഴ്‌സ് തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന നല്‍കുകയും പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്യും. സഹായം എത്തിക്കാന്‍ വയോജന അയല്‍പക്ക സൗഹൃദ ശ്യംഖല.
മുതിര്‍ന്ന പൗരന്മാരുടെ പരിചരണ കേന്ദ്രങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും.സ്വന്തം വീട്ടില്‍ കഴിയാന്‍ ആഗ്രഹിച്ചാല്‍ എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കും. പൊതുകെട്ടിടങ്ങള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ നിര്‍മ്മിക്കും.
ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ വലിയ അക്ഷരങ്ങള്‍, ലളിതമായ ഇന്റര്‍ഫെസുകള്‍ എന്നിവ ഉറപ്പാക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വയോജന സൗകര്യ ഡസ്‌ക്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസന്‍ ഹെല്പ് ലൈന്‍ സംവിധാനം തുടങ്ങും. ഇന്‍ഷ്വറന്‍സ് പദ്ധതികള്‍, ആരോഗ്യ പരിരക്ഷ സൗകര്യങ്ങള്‍, ഭക്ഷ്യ സുരക്ഷ എന്നിവയും ഉറപ്പാക്കും.