
ന്യൂഡൽഹി : ദുബായ് -ടെൽ അവീവ് വിമാനം അട്ടിമറിക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് ഫ്ലൈ ദുബായിയിൽ ജോലി ചെയ്യുന്ന രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പൈലറ്റുമാരും അൽ-ഹമ്മാമിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഹമ്മാമി മസിച്ചിരുന്ന അതേ കെട്ടിടത്തിലാണ് താമസിച്ചിരുന്നതെന്നും സൂചനയുണ്ട്.
ഫ്ലൈ ദുബായിയിൽ പൈലറ്റുമാരായി ജോലി ചെയ്യുന്നത് ആറ് മാലിദ്വീപ് പൗരന്മാരാണ് .മാലിദ്വീപിൽ നിന്ന് എയർലൈനിൽ ചേർന്ന ഏറ്റവും പുതിയ പൈലറ്റുമാരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത് .
ഒക്ടോബർ 3 നാണ് രണ്ട് പൈലറ്റുമാരെയും കസ്റ്റഡിയിലെടുത്തത്. യുഎഇയിലെ മാലദ്വീപ് എംബസി അവരുടെ കുടുംബാംഗങ്ങളെ അവരുടെ തടങ്കലിൽ വച്ച വിവരം ഔദ്യോഗികമായി അറിയിച്ചു. രണ്ട് പൈലറ്റുമാരുടെയും തടങ്കലിൽ വച്ചതിനെക്കുറിച്ച് പ്രതികരിക്കാൻ മാലദ്വീപ് അധികൃതർ വിസമ്മതിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
കസ്റ്റഡിയിലെടുത്ത മാലദ്വീപ് പൈലറ്റുമാർക്കെതിരായ കുറ്റങ്ങൾ സംബന്ധിച്ചോ അവരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ നിലയെക്കുറിച്ചോ യുഎഇ അധികൃതർ ഇതുവരെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.