
സിറ്റോകോഹോം: 2026ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും. മാക്രോ ഇക്കണോമിക് സ്ഥിരതയുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ഗവേഷണത്തിന് ആണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ റോബര്‍ട്ട് ഇ ഹാളിനും കൊളംബിയ സര്‍വകലാശാലയിലെ മൈക്കല്‍ വുഡ്ഫോര്‍ഡിനും നൊബേല്‍ പുരസ്‌കാരം ലഭിച്ചതത്.
പുതിയ കെയ്നീഷ്യന്‍ സാമ്പത്തിക മാതൃകകള്‍ വികസിപ്പിച്ചതാണ് ഇരുവരുടെയും പ്രധാന സംഭാവന. സാമ്പത്തിക ചക്രങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം, കടുത്ത സാമ്പത്തിക മാന്ദ്യങ്ങള്‍ എങ്ങനെ ഒഴിവാക്കാം, പണപ്പെരുപ്പം എങ്ങനെ നിയന്ത്രിക്കാം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്ര ബാങ്കുകള്‍ക്കും ധനമന്ത്രിമാര്‍ക്കും ഈ മാതൃകകള്‍ പുതിയ ദിശാബോധം നല്‍കി.
കുടുംബങ്ങളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും സാമ്പത്തിക തീരുമാനങ്ങള്‍ സമ്പദ്വ്യവസ്ഥയെ മൊത്തത്തില്‍ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിലയിരുത്തുന്നതിലൂടെ പരമ്പരാഗത സാമ്പത്തിക സിദ്ധാന്തങ്ങളെ കൂടുതല്‍ വികസിപ്പിക്കാന്‍ ിരുവരുടെയും ഗവേഷണത്തിന് കഴിഞ്ഞിട്ടുണ്ട്.ആഗോള സാമ്പത്തിക നയരൂപീകരണത്തിന് നിര്‍ണായകമായ സംഭാവന 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി, കോവിഡ്-19 മഹാമാരി, ഊര്‍ജപ്രതിസന്ധികള്‍ തുടങ്ങിയ വലിയ സാമ്പത്തിക ആഘാതങ്ങളെ നേരിടാന്‍ ലോകമെമ്പാടുമുള്ള നയരൂപീകരണ വിദഗ്ധര്‍ക്ക് ഈ ഗവേഷണം നിര്‍ണായകമായ ഉപകരണങ്ങള്‍ നല്‍കി.