Kerala

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍. നിരണം ഇരതോട് ആശാകുടി പുതുവേല്‍ വീട്ടില്‍ സജിത്ത്(32) ആണ് പിടിയിലായത്.തിരുവല്ല പുളിക്കീഴ് പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പ്രതിയെ തിങ്കഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് പിടികൂടിയത്.

പ്രതിയുടെ വീടിന് സമീപമുളള പാടശേഖരത്തിന് നടുവിലുള്ള തുരുത്തില്‍ നിന്നാണ് പിടിയിലായത്. വിജനമായ കാടുമൂടിക്കിടക്കുന്ന തുരുത്തില്‍ ഇയാള്‍ ഒളിച്ചിരിക്കുന്നതായി പൊലിസിന് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് തുരുത്ത് വളഞ്ഞ് പ്രതിയെ പിടികൂടി.

ഇയാളെ തിരുവല്ല പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് സജിത്ത് കൈവിലങ്ങ് ഊരി പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലിസുകാരുടെ കണ്ണുവെട്ടിച്ച് ചാടിപ്പോയത്.

 

Recent Posts