
ഡൽഹി : രാഷ്‌ട്രീയ അധികാരം തിരിച്ചുപിടിക്കാൻ തെരുവിലിറങ്ങിയുള്ള വിപ്ലവം വേണമെന്നും അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാമെന്നും സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ . ഇതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . ഒക്ടോബർ 11 ന് ‘എക്സ് സ്പേസസ്’ ചർച്ചയ്‌ക്കിടെ നടത്തിയ ഈ പരാമർശങ്ങൾ, ഡൽഹിയിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ നടത്തുന്ന പ്രതിഷേധങ്ങൾക്കിടയിൽ വിവാദമായിരിക്കുകയാണ്. അധികാരം തിരിച്ചുപിടിക്കാനുള്ള ഏക മാർഗ്ഗം വിപ്ലവമാണെന്നാണ് പ്രശാന്ത് ഭൂഷൺ പറയുന്നത്.
സംഭാഷണത്തിനിടെ, ഇന്ത്യൻ ഭരണഘടന അഭിഭാഷകരുടെ കൈകളിലെത്തിയാൽ രാജ്യം നശിക്കുമെന്ന് നെഹ്‌റു നടത്തിയ പരാമർശത്തെ എങ്ങനെ കാണുന്നുവെന്ന് ഹാസ്യനടൻ കുനാൽ കമ്ര പ്രശാന്ത് ഭൂഷണിനോട് ചോദിച്ചു. അതിന് രാഷ്‌ട്രീയ അധികാരം തിരിച്ചുപിടിക്കാനുള്ള ഏക മാർഗ്ഗം വിപ്ലവമാണെന്ന് വാദിച്ചുകൊണ്ടാണ് മറുപടി നൽകിയത്.
“പ്രശ്നം എന്താണെന്നുവെച്ചാൽ, നമുക്ക് മുന്നിൽ വേറെ എന്തൊക്കെ വഴികളാണുള്ളത്? വിപ്ലവത്തിലൂടെ എന്തെങ്കിലും നേടിയെടുക്കുക എന്നത് മാത്രമാണ് ഏക പോംവഴി. എന്നാൽ ആ വിപ്ലവത്തിൽ വലിയ തോതിലുള്ള രക്തച്ചൊരിച്ചിൽ ഉണ്ടാകും.” എന്നാണ് പ്രശാന്ത് ഭൂഷൺ പറയുന്നത്. പാറ്റാ പാർട്ടി സമരമെന്ന പേരിൽ കലാപം നടത്തണമെന്ന് തന്നെയാണ് പ്രശാന്ത് ഭൂഷൻ പറയുന്നത് .
നേരത്തെ, ആം ആദ്മി പാർട്ടി (AAP) മുൻ നേതാവായ ഇദ്ദേഹം ഹിന്ദുവിരുദ്ധ ഡൽഹി കലാപത്തിലും ഉൾപ്പെട്ടിരുന്നു.2019 ഡിസംബർ 8-ന്, ഡൽഹി കലാപത്തിലെ പ്രധാന പ്രതികളായ യോഗേന്ദ്ര യാദവ്, ഷർജീൽ ഇമാം, ഉമർ ഖാലിദ് എന്നിവർ ചേർന്ന് ജംഗ്പുരയിലെ ഒരു ബേസ്‌മെന്റിൽ രഹസ്യയോഗം ചേർന്നിരുന്നു . സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകളും ആശയവിനിമയ വിവരങ്ങളും അനുസരിച്ച്, ഈ യോഗം നടന്ന സ്ഥലമായ ‘6/6 ജംഗ്പുര എക്സ്റ്റൻഷൻ’ എന്ന വിലാസം പ്രശാന്ത് ഭൂഷന്റെ തന്നെ രജിസ്റ്റർ ചെയ്ത ഓഫീസ് വിലാസമാണ്.