India

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും തള്ളി മാറ്റി രാഹുൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാർച്ചിനിടെ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് തന്നെ ഇടിച്ച് രാഹുൽ ഗാന്ധി. ഇതിന്റെ ദൃശ്യങ്ങളാണിപ്പോൾ വൈറലായിരിക്കുന്നത് . മാത്രമല്ല മുന്നിൽ കയറാൻ ശ്രമിക്കുന്ന കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും രാഹുൽ തള്ളി മാറ്റുന്നത് ദൃശ്യങ്ങളിൽ കാണാം.

രാഹുൽ നടക്കുന്നതിന് മുന്നിൽ കയറാൻ പ്രവർത്തകൻ ശ്രമിക്കുന്നതും രാഹുൽ തടയുന്നതിനൊപ്പം അയാളെ ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇന്ത്യ സഖ്യത്തിന്റെ ‘ദില്ലി ചലോ’ മാർച്ച് രണ്ട് മണിയോടെയാണ് തുടങ്ങിയത് . കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്ന് ബസിൽ കയറിയ ഇന്ത്യ സഖ്യ നേതാക്കൾ ബാരക്കമ്പ ജംഗ്ഷനടുത്ത് ബസിൽ നിന്നിറങ്ങി സുപ്രീം കോടതിയിലേക്ക് മാർച്ച് ചെയ്യുകയാണ്.

ആദ്യം നടന്നു നീങ്ങിയ നേതാക്കൾ സുപ്രീംകോടതിയിലേക്ക് ഒരു കിലോമീറ്റർ മാത്രം അകലമുള്ള മണ്ടി ഹൗസിനടുത്ത് നിന്ന് തുറന്ന വാഹനത്തിലേറിയാണ് മാർച്ച് ചെയ്യുന്നത്. സുപ്രീം കോടതിക്ക് 200 മീറ്റർ അകലെ ബാരിക്കേഡുകൾ ഒരുക്കി കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

Recent Posts