Kerala

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ചതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.പശ്ചിമബംഗാളിലെ പര്‍ഗാന സ്വദേശി ദിലീപ് സുര്‍ (53) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന തൊഴിലാളി സച്ചിന്‍ ദാസ് (25) ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. ബോട്ടിന്റെ സ്റ്റോര്‍റൂമില്‍ നിന്നും വിഷവാതകം ശ്വസിച്ചതാണ് ദുരന്തത്തിന് കാരണം.ചീഞ്ഞ മത്സ്യത്തില്‍ നിന്നുയര്‍ന്ന വിഷവാതകം ശ്വസിച്ചാണ് മരണം എന്നാണ് ആരോപണം.

ഫിഷറീസ് ഡയറക്ടറും ജില്ലാ കളക്ടറും സമഗ്ര പരിശോധന നടത്തി ഒരാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.

 

Recent Posts