Kerala

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തി ആറുമാസം പോലും തികയുന്നതിനു മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍. ഇതില്‍ ഔദ്യോഗിക യാത്ര ഒന്നു മാത്രം. വിദേശയാത്ര സംബന്ധിച്ച കണക്ക് മുഖ്യമന്ത്രി വിഡി സതീശന്‍ തന്നെയാണ് നിയമസഭയില്‍ വിശദീകരിച്ചത്. എട്ട് മന്ത്രിമാരും സ്വന്തം നിലയ്‌ക്കാണ് വിദേശയാത്ര പോയതെന്നും പി സി വിഷ്ണുനാഥ് മാത്രമാണ് ഔദ്യോഗിക യാത്ര നടത്തിയതെന്നും മുഖ്യമന്ത്രി സമ്മതിച്ചു. സ്വകാര്യ യാത്രകളുടെ ചെലവ് സംബന്ധിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. സ്‌പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ രഹസ്യമാക്കി വയ്‌ക്കില്ലെന്നുമാത്രമാണ് അദ്ദേഹം പറഞ്ഞത്.
രമേശ് ചെന്നിത്തല – യു.എ.ഇ, യു.എസ്.എ.എന്നിവിടങ്ങളിലും കെ എം ഷാജി – ഓസ്ട്രിയ, ബള്‍ഗേറിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, യു.എ.ഇ.എന്നിവിടങ്ങളിലും പി സി വിഷ്ണുനാഥ് – ബഹ്‌റൈന്‍, യു.എ.ഇ.എന്നിവിടങ്ങളിലും ഒ ജെ ജനീഷ് ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലും മോന്‍സ് ജോസഫ് യു.എസ്.എയിലും ടി സിദ്ദിഖ് സൗദി അറേബ്യയിലും ബിന്ദു കൃഷ്ണ ബഹ്‌റൈനിലും വി ഇ അബ്ദുള്‍ ഗഫൂറും ഷിബു ബേബി ജോണും യു.എ.ഇ.യിലും യാത്ര പോയി.

 

 

 

Recent Posts