
ചെന്നൈ: കൊടൈക്കനാലിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റിന് എഫ്‌സിആർഎ (FCRA) പ്രകാരമുള്ള രജിസ്‌ട്രേഷൻ നിഷേധിച്ച കേന്ദ്രസർക്കാർ നടപടി ശരിവച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി.വിവിധ മതപാരമ്പര്യങ്ങളുടെയും സംഘടനകളുടെയും മതസ്വഭാവത്തെ കുറിച്ചും കോടതി വിശദീകരിച്ചു.ഹിന്ദുമതം എല്ലാ മതസ്ഥരെയും സ്വീകരിക്കുന്ന സഹിഷ്ണുതാ സ്വഭാവമുള്ളതാണെന്നും എന്നാല്‍ അബ്രഹാമിക് മതങ്ങള്‍ മറ്റുള്ളവരെ പൂര്‍ണമായി ഉള്‍ക്കൊള്ളാത്തവയാണെന്നും മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, എം.ഡി. സുമതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. കൊടൈക്കനാലിന് സമീപം സെൻ ധ്യാനകേന്ദ്രവും മോണ്ടിസോറി സ്കൂളും നടത്തുന്ന കാൻസിയോൺ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച അപ്പീൽ കോടതി തള്ളി. ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്ന സ്വഭാവമുള്ളതാണെന്നും അതേസമയം അബ്രഹാമിക മതങ്ങൾ വ്യത്യസ്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജൂത, ക്രൈസ്തവ, ഇസ്‌ലാം മതവിശ്വാസികൾ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ പറയുന്നത് മാത്രമാണ് സത്യമെന്ന് വിശ്വസിക്കുന്നു.
മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് എഫ്‌സിആർഎ രജിസ്‌ട്രേഷൻ അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി. വിദേശ ധനസഹായത്തോടെ നടക്കുന്ന മതപരിവർത്തന പ്രവർത്തനങ്ങൾ ഇന്ത്യയുടെ ബഹുസ്വര സ്വഭാവത്തെ ബാധിക്കാനും ദേശീയ പരമാധികാരത്തിന് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സെൻധ്യാനം ഇന്ത്യയുടെ ധ്യാനപാരമ്പര്യത്തിൽ വേരൂന്നിയതാണെന്നും അതിനാൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെ മതപരമായി കാണരുതെന്നുമായിരുന്നു ട്രസ്റ്റിന്റെ വാദം.
എന്നാൽ, ക്രൈസ്തവമതം സുവിശേഷ പ്രചാരണത്തിന് പ്രാധാന്യം നല്‍കുന്ന ഒന്നാണെന്നും എല്ലാവരെയും യേശുക്രിസ്തുവിന്റെ പാതയിലേക്ക് കൊണ്ടുവരിക എന്നതാണ് അവരുടെ ലക്ഷ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.
എഫ്‌സിആർഎ വ്യവസ്ഥകൾ എല്ലാ മതങ്ങൾക്കും ഒരുപോലെ ബാധകമാണെന്നും വിധിയിൽ വ്യക്തമാക്കി. മതപരിവര്‍ത്തനം നടത്തുന്ന സംഘടനയെ അത് ഏത് മതത്തില്‍പ്പെട്ടതായാലും വിദേശ സംഭാവന സ്വീകരിക്കാന്‍ അനുവദിക്കാനാവില്ല. ഘര്‍ വാപസി നടത്തുന്ന ഹിന്ദു മതമൗലിക സംഘടനയ്‌ക്കും വിദേശ സംഭാവനാ രജിസ്‌ട്രേഷന് അര്‍ഹതയില്ല.