India

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ദില്ലി:ഗ്യാനേഷ് കുമാറിനെതിരായ സമരത്തിനിടെ ഗുരുദ്വാരയിൽ പ്രതിഷേധക്കാർ കയറിയതിൽ പൊലീസ് കേസെടുത്തിരുന്നു. ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെയാണ് കേസ്. അതേസമയം, ഇന്ത്യാസഖ്യ പ്രതിഷേധത്തിൽ ചില വിള്ളലുകൾ രൂപപ്പെട്ടതായി പുറത്തുവരുന്നുണ്ട്. സുപ്രീംകോടതിയിലേക്ക് മാർച്ച് എന്ന പ്രചാരണത്തിൽ ചില കക്ഷികൾക്ക് എതിർപ്പുണ്ടെന്നാണ് വിവരം.

കോടതിയുടെ അതൃപ്‌തിക്കിടയാക്കായേക്കുമെന്നാണ് സിപിഐ അടക്കമുള്ള ചില പാർട്ടികളുടെ വാദം. ഭാവിയിലെ ഹർജികളിൽപോലും കോടതിക്ക് അതൃപ്‌തിയുണ്ടാക്കയേക്കാമെന്നാണ് നേതാക്കൾ. ദില്ലി ചലോ മാർച്ചെന്ന പ്രയോഗം മതിയെന്നാണ് നിർദേശം. ഇന്നത്തെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ കൂടുതൽ നേതാക്കൾക്കും പ്രവർത്തകർക്കും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, വരുന്ന മൂന്ന് മണിക്കൂറിൽ ദില്ലിയിൽ ഇടിയോട് കൂടിയ ശക്തമായ മഴയെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

Recent Posts