Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസർച്ച് ഓഫീസർ തസ്തികയിൽ നിന്ന് രാജിവച്ചു. നിയമനം വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിBRM Sലാണ് അവർ രാജി സമർപ്പിച്ചത്. ഗവേഷണം പൂർത്തിയാക്കുന്നതിനായാണ് രാജി നൽകിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

സ്വന്തം ഭാര്യയ്‌ക്ക് സീമാറ്റിൽ താൽക്കാലിക നിയമനം തരപ്പെടുത്തിയത് ഷഫീറിനും കോൺഗ്രസിനും യു.ഡി.എഫിനും വലിയ തിരിച്ചടിയായി മാറി. നിയമനത്തിനെതിരെ സ്ഥാപനത്തിന് മുന്നിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

എന്നാൽ ഒഴിവ് വന്നപ്പോൾ അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും, ആരുടെയും അവസരം തട്ടിയെടുത്തിട്ടില്ലെന്നുമായിരുന്നു ബി.ആർ.എം. ഷഫീറിന്റെ പ്രതികരണം. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നായിരുന്നു സീമാറ്റ് അധികൃതരുടെ വിശദീകരണം.

Recent Posts