
ന്യൂദല്‍ഹി: വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ഗാന്ധിയുടെ പുതിയ നാടകം. ഭരണഘടനയുടെ കോട്ട് പോക്കറ്റ് പതിപ്പായ ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തിയുള്ള ഫോട്ടോയാണ് തിങ്കളാഴ്ചത്തെ സമരത്തിന് മുന്നോടിയായി പുറത്തുവിട്ടിരിക്കുന്നത്.
വോട്ട് തട്ടിപ്പ് ആരോപിച്ച് നിവേദനം നൽകാൻ തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് പോവുകയാണ് ‘ഇന്ത്യ’ (INDIA) സഖ്യം. ഇവരുടെ ലക്ഷ്യം ഒന്നേയുള്ളൂ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക. എസ് ഐ ആര്‍ സംബന്ധിച്ച വിധി അനുകൂലമാക്കാനാണ് ശ്രമം.
വോട്ട് തട്ടിപ്പ് അവസാനിപ്പിക്കുക, SIR നടപടികൾ നിർത്തിവെക്കുക, ബാലറ്റ് പേപ്പർ രീതിയിലേക്ക് മടങ്ങുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാർ രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന് നല്‍കുമെന്നറിയുന്നു.