Categories: Kerala

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : രാജ്യത്ത് കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്ന പാറ്റകൾ അറസ്റ്റ് ചെയ്തത് ഇഷ്ടപ്പെടാതെ അവതാരക രഞ്ജിനി ഹരിദാസ്. സമാധാനപരമായി നടക്കുന്ന സമരത്തെ അടിച്ചര്‍ത്തുകയാണെന്നാണ് രഞ്ജിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നത്.

ഒരാളെ സംരക്ഷിക്കാന്‍ ഒരു സര്‍ക്കാര്‍ ഒന്നാകെ നില്‍ക്കുകയാണ്. പോക്രിത്തരമാണിത് . ഇതാണ് നമ്മുടെ രാജ്യത്തിന്‌റെ അവസ്ഥ . എല്ലാവരും ഒന്നിച്ച് നില്‍ക്കണം.സമരം ചെയ്യുന്നവരെ തീവ്രവാദികളായാണ് കാണുന്നത്. ഞാന്‍ വളരെ അപ്‌സെറ്റാണ്, ദേഷ്യം വരുന്നുണ്ട്. ‘എന്നൊക്കെയാണ് രഞ്ജിനിയുടെ വാദം.

അനുമതിയില്ലാതെ പ്രതിഷേധിക്കാനെത്തിയ പാറ്റകൾ പലയിടത്തും കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് കാണാത്ത രീതിയിലാണ് രഞ്ജിനിയുടെ പ്രസ്താവന. രാജ്യത്തെ സമാധാനം സംരക്ഷിക്കാൻ സർക്കാർ ഏതറ്റം വരെയും പോകുമെന്ന് സർക്കാരും വ്യക്തമാകിയിട്ടുണ്ട്.

Recent Posts