Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നുവെന്ന് ആരോഗ്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. അനാഥമായി കിടക്കുന്നതില്‍ വെന്റിലേറ്ററുകള്‍, ഡിജിറ്റല്‍ എക്‌സ്-റേ, മാമോഗ്രാം മെഷീനുകള്‍, ഡയാലിസിസ് മെഷീനുകള്‍ എന്നിവ ഉള്‍പ്പെടെയുണ്ട്.

ആരോഗ്യ സെക്രട്ടറി റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുളളില്‍ വാങ്ങിയതാണ് ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്ന ഉപകരണങ്ങള്‍.ഇതിന് പിന്നില്‍ വലിയ അഴിമതി ഉണ്ടെന്നാണ് സൂചന.

നേരത്തെ, കെഎംഎസ്‌സിഎല്‍ വാങ്ങിക്കൂട്ടിയ കോടിക്കണക്കിന് രൂപയുടെ മരുന്നുകള്‍ ഉപയോഗശൂന്യമായ വിവരം പുറത്തുവന്നിരുന്നു. അതില്‍ അന്വേഷണം നടന്നു വരവെയാണ് കെട്ടിക്കിടക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഉപകരണങ്ങള്‍ ഓരോന്നിനും മൂന്നു ലക്ഷം രൂപയ്‌ക്ക് മുകളില്‍ വില വരും.

 

Recent Posts