India

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിന് പ്രേരണ നല്‍കിയതിന് മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ ദല്‍ഹി
കര്‍ക്കാര്‍ഡൂമ കോടതി കുറ്റക്കാരനെന്ന് വിധിച്ചു. ഹുസൈനെ മറ്റെല്ലാ കേസുകളില്‍ നിന്നും കുറ്റവിമുക്തനാക്കി. കൂട്ടുപ്രതികളായ എംഡി ഷദാബ്, ഷാ ആലം, റിയാസത്ത് അലി, ഗള്‍ഫാം, എംഡി റിഹാന്‍, അര്‍ഷാദ് ഖയൂം, ഇര്‍ഷാദ് അഹമ്മദ് എന്നിവരെ എല്ലാ കുറ്റങ്ങളില്‍നിന്നും കോടതി വെറുതെവിട്ടു.
2020 ഫെബ്രുവരി 24 ന് തന്റെ കട കൊള്ളയടിച്ച് തീയിട്ടതായി ഇര്‍ഷാദ് അലി എന്നയാളാണ് പരാതി നല്‍കിയത്. താഹിര്‍ ഹുസൈനെ പിന്തുണച്ച് കലാപകാരികള്‍ മുദ്രാവാക്യം വിളിച്ചതായി മറ്റൊരു പരാതിക്കാരനായ മുഹമ്മദ് സാഹിദും മൊഴി നല്‍കിയിരുന്നു.

Recent Posts