
വയനാട്:കഴിഞ്ഞ ദിവസം അന്തരിച്ച മക്കിമല അത്തിമല കാട്ടുനായ്‌ക്ക കോളനിയിലെ ദാമോദരനെ(75) അവസാനമായി ഒരുനോക്കുകാണാന്‍ മകള്‍ ജിഷയെ പൊലിസ് എത്തിച്ചത് കനത്ത സുരക്ഷയില്‍. മാവോയിസ്റ്റ് കേസില്‍ വിയ്യൂര്‍ വനിതാ ജയിലില്‍ തടവിലുളള ജിഷയെ കൊച്ചി എന്‍ഐഎ കോടതിയുടെ അനുമതിയോടെയാണ് മക്കിമലയിലെ വീട്ടിലെത്തിച്ചത്.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ജിഷയെ വീട്ടില്‍ എത്തിച്ചത്. ഒന്നര മണിക്കൂറിനുശേഷം തിരികെ ജയിലേക്ക് കൊണ്ടുപോയി.അതേസമയം, ജയിലില്‍ തിരച്ചെത്തിക്കുന്നതിന് ശനിയാഴ്ച രാത്രി 10 വരെ കോടതി സമയം അനുവദിച്ചിട്ടും ജിഷയെ രാത്രി വീട്ടില്‍ തങ്ങാന്‍ പൊലിസ് അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തി.
മാവോയിസ്റ്റ് കബനി, ഭവാനി ദളങ്ങളിലും വീരഗൗഡ സംഘത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട് ജിഷ .2014ല്‍ 24-ാം വയസിലാണ് മാവോയിസ്റ്റ് സംഘടനയില്‍ ചേര്‍ന്നത്. കേരളത്തില്‍ 18ഓളം കേസ് ജിഷയുടെ പേരിലുണ്ട്. 2025 ജനുവരി എട്ടിന് കര്‍ണാടകയിലെ ബംഗളൂരുവില്‍ പൊലിസിന് മുന്നില്‍ ആണ് മറ്റ് ആറ് മാവോയിസ്റ്റുകള്‍ക്കൊപ്പം ജിഷയും കീഴടങ്ങിയത്.