
ന്യൂദല്‍ഹി: ഒരു പൂപറിക്കുംപോലെയാണ് മലപോലെ വന്ന സിജെപി-ഇടത് സമരത്തെ ദല്‍ഹിപൊലീസ് നുള്ളിയെടുത്തത്. ഇതിന് ഇന്ത്യയാകെ ദല്‍ഹി പൊലീസിന് കയ്യടി ഉയരുകയാണ്. സിജെപി നേതാക്കളെയാ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക, ധ്രുവ് റാഠി തുടങ്ങിയവരെയും ആം ആദ്മി നേതാക്കളായ അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോതിയയെയും പിന്നാലെ അറസ്റ്റ് ചെയ്തു.
മറ്റൊരു ഇടത് വിദ്യാര്‍ത്ഥി സംഘടനാനേതാവ് നേഹ ബോറയെയും കസ്റ്റഡിയിലെടുത്തു. ഇതോടെ സമരക്കാര്‍ക്ക് നയിക്കാന്‍ നായകര്‍ ഇല്ലാത്ത അവസ്ഥയായി. കൃത്യമായി ഇന്‍റലിജന്‍സ് സൂചനകള്‍ക്കനുസരിച്ചാണ് എല്ലാ നേതാക്കളെയും പൊക്കിയത്. വെടിവെപ്പോ ലാത്തിച്ചാര്‍ജ്ജോ കണ്ണീര്‍വാതകപ്രയോഗമോ ഇല്ലാതെയാണ് എല്ലാവരേയും അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്യുന്നവരെ പാര്‍പ്പിക്കാന്‍ 15ഓളം താല്‍ക്കാലിക കൂറ്റന്‍ തടങ്കല്‍ കേന്ദ്രങ്ങളും ദല്‍ഹി പൊലീസ് മുന്‍കൂട്ടി ഒരുക്കിയിരുന്നു. സ്പോര്‍ട്സ് സ്റ്റേഡിയങ്ങളിലും സ്പോര്‍ട്സ് കോംപ്ലക്സുകളിലും കമ്മ്യൂണിറ്റി സെന്‍ററുകളിലും ആയാണ് ഈ താല്‍ക്കാലിക തടങ്കല്‍ കേന്ദ്രങ്ങള്‍ ഒരുക്കിയത്.
വലിയൊരു കലാപമാണ് സിജെപി നേതാക്കള്‍ ആസൂത്രണം ചെയ്തിരുന്നതെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. പക്ഷെ അത് നടപ്പാക്കാനായില്ല..നേതാക്കളെ അറസ്റ്റ് ചെയ്തതോടെ ഇന്ത്യയാകെ കലാപം നടത്താന്‍ അവര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതും ഇവരുടെ മുന്‍കൂട്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നറിയുന്നു.
ജന്തര്‍മന്തറില്‍ 20,000 പൊലീസുകാരെ വിന്യസിച്ചിരുന്നു. മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. 57 അര്‍ധസൈനിക വിഭാഗങ്ങളെയും ഇറക്കിയിരുന്നു.