Kerala

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി:സി ജെ പിയുടെ സമരത്തിന് പിന്തുണ നല്‍കി ജന്തര്‍മന്തറിലേക്ക് പോകവെ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. കസ്റ്റഡിയിലെടുത്ത ശേഷമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.ദല്‍ഹിയിലെ റസിഡന്റ് കമ്മീഷണറുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം. പിണറായിയെ കസ്റ്റഡിയിലെടുത്തതില്‍ മുഖ്യമന്ത്രി കടുത്ത
ആശങ്കയും പ്രകടിപ്പിച്ചു!

പിണറായിയെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറോളം അദ്ദേഹവുമായി വാഹനത്തില്‍ കറങ്ങിയെന്നാണ് റിപ്പോര്‍ട്ട്.രാവിലെ പതിനൊന്ന് മണിയോടെ പിണറായിയടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറിന് ശേഷമാണ് മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്നാണ് പരാതി.

പിണറായിക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട് വാഹനത്തിലുണ്ടായിരുന്ന കെ എന്‍ ബാലഗോപാല്‍, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ പ്രതിഷേധിച്ചെങ്കിലും ദല്‍ഹി പൊലീസ് ഗൗനിച്ചില്ല.

നേരത്തെ സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ അടക്കം നേതാക്കളെയും ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേരള ഹൗസില്‍ നിന്ന് പ്രകടനം നടത്താന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. സി പി എം പിബി അംഗം വിജു കൃഷ്ണന്‍, സി ഐ ടി യു നേതാക്കള്‍, എസ് എഫ് ഐ അഖ്‌ലേന്ത്യാ അധ്യക്ഷന്‍ ആദര്‍ശ് സജി എന്നിവരെയും കസ്റ്റഡിയിലെടുത്ത് നീക്കി.

 

Recent Posts