Kerala

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: ബേപ്പൂരില്‍ ബോട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.പശ്ചിമ ബംഗാള്‍ സ്വദേശി ദിലീപ് സുര്‍ (53) ആണ് ചികിത്സയില്‍ കഴിയവെ മരിച്ചത്.

രാവിലെയാണ് ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.ബോട്ടില്‍ മീന്‍ ശേഖരിക്കുന്ന അറയില്‍ ഇറങ്ങിയപ്പോഴാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തൊഴിലാളികളെ കാണാത്തതിനാല്‍ മറ്റുള്ളവര്‍ പരിശോധന നടത്തിയപ്പോഴാണ് മത്സ്യത്തൊഴിലാളികളെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്.ഉടന്‍തന്നെ ഇവരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.

Recent Posts