
കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണമെന്ന് കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം.2024 മുതലുളള രേഖകളും കരാറുകളും ഈ മാസം 12ന് മുമ്പ് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.ട്വന്റി ട്വന്റി നേതാവ് സാബു എം ജേക്കബ് നല്‍കിയ പരാതിയിലാണ് നിര്‍ദേശം
റിപ്പോര്‍ട്ടര്‍ ടിവിയെ സംബന്ധിച്ച് കാര്യങ്ങളുമായി ബന്ധപ്പെട്ട് സാബു എം ജേക്കബ് ഹൈക്കോടതിയെയാണ് ആദ്യം സമീപിച്ചത്. ഹൈക്കോടതി ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തോട് ഉചിത നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
വിഷയത്തില്‍ നവംബര്‍ 23നകം അന്തിമ തീരുമാനമെടുക്കണം എന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. ലൈസന്‍സിയുടെ വിവരങ്ങള്‍, സംപ്രേക്ഷണ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങള്‍, കരാര്‍ വിവരങ്ങള്‍, സാമ്പത്തികമായ ചില വിവരങ്ങള്‍ തുടങ്ങിയവയാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് നല്‍കേണ്ടത്.
2024 മുതല്‍ 2027ല്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം വരെയുള്ള കണക്കുകള്‍ മന്ത്രാലയത്തെ ബോധ്യപ്പെടുത്തേണ്ടി വരും. ചീഫ് എഡിറ്റര്‍, മറ്റ് എഡിറ്റര്‍മാര്‍ തുടങ്ങി താഴെത്തട്ടിലുള്ള ജീവനക്കാരുടെ ഉള്‍പ്പെടെ വേതനത്തിന്റെ വിവരങ്ങള്‍, കരാറുകള്‍ തുടങ്ങിയവയും നല്‍കേണ്ടി വരും.ഇപിഎഫ് വിവരങ്ങളും ടെക്നിക്കല്‍ സ്റ്റാഫിന്റെ വിവരങ്ങളും കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.