
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ബാങ്ക് എടിഎം തല്ലിത്തകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റില്‍. അമ്പലത്തറ സ്വദേശി ഉസ്മാനാണ് (25) അറസ്റ്റിലായത്. ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലായിരുന്നു ഇയാളുടെ പരാക്രമം. മദ്യലഹരിയിലായിരുന്ന ഉസ്മാന്‍ ഈഞ്ചയ്‌ക്കലിലെ എടിഎമ്മില്‍ കയറി കാര്‍ഡ് ഇട്ട് പണമെടുക്കാന്‍ ശ്രമിച്ചിട്ടും കഴിയാഞ്ഞ് കലികയറി മെഷീന്‍ തകര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 25,000 രൂപയുടെ നാശനഷ്ടം വരുത്തിയതിന് ബാങ്ക് അധികൃതര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ പരാതി നല്‍കിയിരുന്നു. സിഐ ആര്‍ എസ് ശ്രീകാന്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഉസ്മാന്‍ അറസ്റ്റിലായത്.