
തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ പ്രസ്താവിച്ചതോടെ കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ച് ഗ്യാനേഷ് കുമാറോ? എന്ന ചോദ്യം ശക്തമാവുന്നു. എസ് ഐ ആറിലൂടെ കേരളത്തിലെ ഇരട്ടവോട്ടുകളും സ്ഥലമാറിപ്പോയവരെയും മരിച്ചവരെയും നീക്കം ചെയ്തതോടെ സിപിഎമ്മിന് വലിയ തിരിച്ചടിയായി എന്ന വിലയിരുത്തല്‍ ശക്തമാണ്.
എസ് ഐ ആറിനെതിരെ ഉത്തമബോധ്യത്തോടെയാണ് മുഖ്യമന്ത്രി സതീശന്‍ ദല്‍ഹിയില്‍ സമരം ചെയ്യാന്‍ പോയതെങ്കില്‍ വി.ഡി. സതീശന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെയ്‌ക്കണമെന്ന ആവശ്യവും ഉയരുകയാണ്. കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പൂര്‍ണ്ണമായും രാജിവെയ്‌ക്കണെന്നാണ് പല കോണുകളില്‍ നിന്നും ആവശ്യം ഉയരുന്നത്.
ബെംഗളൂരില്‍ നടത്തിയ പ്രസംഗത്തിലാണ് സിജെപി നേതാവ് അഭിജിത് ദീപ്കെ ഇക്കാര്യം വെളിപ്പെടുത്തിയത്. എസ് ഐ ആര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കിയില്ലായിരുന്നെങ്കില്‍ കേരളം കമ്മ്യൂണിസ്റ്റ് പാർട്ടി പുഷ്പം പോലെ മൂന്നാം തവണയും ഭരിച്ചേനെ എന്നാണ് വിലയിരുത്തല്‍. അതായത് കേരളത്തിൽ കോൺഗ്രസ്സിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാർ ആണെന്നാണ് മറ്റൊര്‍ത്ഥത്തില്‍ അഭിജിത് ദീപ്കെ പറഞ്ഞിരിക്കുന്നത്. മാത്രമല്ല, വി.ഡി. സതീശനൊപ്പം ഗ്യാനേഷ് കുമാറിനെതിരെ സമരം ചെയ്യുന്ന എംഎ ബേബിയും ജോണ്‍ ബ്രിട്ടാസും സിപിഎം നേതാവ് പിണറായി വിജയനെ വഞ്ചിക്കുകയാണെന്നും ചില സിപിഎം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.