Kerala

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂര്‍:ചാവക്കാട്ട് ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതില്‍ അന്വേഷണം പുരോഗമിക്കവെ നാലുദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തൃശൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അനുമതി നല്‍കി.2021 ജനുവരി 10ന് ആണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം – മുഹ്‌സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ചത്.

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു.ഏഴാമത്തെ പ്രസവത്തിന് പിന്നാലെ ഈ വര്‍ഷം മാര്‍ച്ച് 20ന് മുഹ്‌സിനയും മരിച്ചു.

ഭര്‍ത്താവ് മതിയായ ചികിത്സ നല്‍കാത്തത് മൂലമാണ് മുഹ്‌സിന മരിച്ചതെന്ന് പരാതി കുടുംബം പരാതി നല്‍കിയിരുന്നു. കേസില്‍ അന്വേഷണം നടക്കവെയാണ് ചാവക്കാട് സബ് ഇന്‍സ്‌പെക്ടര്‍ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

 

Recent Posts