India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

രാഹുല്‍ ഗാന്ധിയ്ക്ക് മറ്റു യോഗ്യതകളൊന്നുമില്ലെന്നും ആകെയുള്ള യോഗ്യത നെഹ്രുവിന്‍റെ മകളുടെ മകന്‍റെ മകന്‍.എന്ന സ്ഥാനം മാത്രമാണെന്നും അതിനാല്‍ രാഹുല്‍ ഗാന്ധി നെപോ കിഡ് ആണെന്നും തെലുങ്കാന ബിആര്‍എസ് അധ്യക്ഷന്‍ കെ.ടി. രാമറാവു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധ്യക്ഷന്‍ ഗ്യാനേഷ് കുമാര്‍ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തുന്ന സമരം വെറും കപടനാട്യമാണെന്ന് തെലുങ്കാന മുന്‍ മന്ത്രിയും ബിആര്‍എസ് അധ്യക്ഷനുമാ രാമറാവു. രാഹുല്‍ ഗാന്ധി ജനാധിപത്യത്തിന്റെ പേരിലും ഭരണഘടനയുടെ പേരിലും വലിയ കപടനാട്യം ആടുകയാണ്. വോട്ട് ചോരി എന്ന പേരിലും രാഹുല്‍ഗാന്ധി കള്ളത്തരമാണ് പറയുന്നത്. തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുല്‍ ഗാന്ധിയാണന്നും കെ.ടി. രാമറാവു കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധി ഏറ്റവും വലിയ നെപോകിഡ്, യോഗ്യത  നെഹ്രുവിന്റെ മകളുടെ മകന്റെ മകന്‍.എന്ന സ്ഥാനം മാത്രം

രാഹുല്‍ ഗാന്ധിയ്‌ക്ക് മറ്റു യോഗ്യതകളൊന്നുമില്ലെന്നും ആകെയുള്ള യോഗ്യത നെഹ്രുവിന്റെ മകളുടെ മകന്റെ മകന്‍.എന്ന സ്ഥാനം മാത്രമാണെന്നും അതിനാല്‍ രാഹുല്‍ ഗാന്ധി നെപോ കിഡ് ആണെന്നും വിമര്‍ശിച്ച് തെലുങ്കാന മുന്‍ വ്യവസായമന്ത്രിയും ബിആര്‍എസ് നേതാവുമായ കെ.ടി. രാമറാവു.

നേരത്തെ കോണ്‍ഗ്രസ് ബിആര്‍എസ് അധ്യക്ഷനായ കെ.ടി. രാമറാവുവിനെ നെപോകിഡ് എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. തെലുങ്കാനയിലെ മുന്‍ മുഖ്യമന്ത്രി കെസിആറിന്റെ മകനാണ് കെ.ടി. രാമറാവു. ഇതിന് കെ.ടി. രാമറാവു എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മറുപടി നല്‍കിയത്. “നെഹ്രുവിന്റെ മകളുടെ മകന്റെ മകനായ ധനികനാണ് നിങ്ങളുടെ പാര്‍ട്ടിയുടെ നേതാവ്” – എന്നായിരുന്നു കോണ്‍ഗ്രസിന് കെ.ടി. രാമറാവു നല്‍കിയ മറുപടി. നെഹ്രുവിന്റെ മകള്‍ ഇന്ദിരാഗാന്ധിയുടെ മകന്‍ രാഹുല്‍ ഗാന്ധിയുടെ മകനാണ് രാഹുല്‍ ഗാന്ധി. തലമുറ തലമുറയായി ഗാന്ധി കുടുംബം കോണ്‍ഗ്രസില്‍ വലിയ അധികാരം കയ്യാളുന്നതായുള്ള വിമര്‍ശനത്തിന്റെ തുടര്‍ച്ചയായിരുന്നു കെ.ടി. രാമറാവു രാഹുല്‍ ഗാന്ധിയ്‌ക്ക് നേരെ നടത്തിയ നെപോകിഡ് വിളി.

ആരാണ് നെപോകിഡ്?
അച്ഛന്റെയോ അമ്മയുടെയോ രക്തബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വലിയ സ്ഥാനം കയ്യാളുന്ന യുവത്വത്തെയാണ് നെപോകിഡ് എന്ന് വിളിക്കുന്നത്. ജെന്‍സീ കലാപത്തിലെ ഒരു മുഖ്യ ഐറ്റം തന്നെ നെപോകിഡുകളെ തുരത്തലാണ്. നേപ്പാളില്‍ ജെന്‍സീ കലാപമുണ്ടായപ്പോള്‍ നിരവധി നെപോ കിഡുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ധാരാളിത്തത്തോടെ ജീവിക്കുന്ന നേപ്പാളിലെ മന്ത്രിമാരുടെ മക്കളും മറ്റും അവിടെ ആക്രമിക്കപ്പെട്ടിരുന്നു, നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ ബിരോധ് കട്ടിവാഡയുടെ മകള്‍ ശൃംഖല കട്ടിവാഡ ആക്രമിക്കപ്പെട്ടു. ഇവര്‍ ആര്‍കിടെക്റ്റും മോഡലും ആയിരുന്നു. മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ ധമാല്‍ ദഹലിന്റെ ചെറുമകള്‍ സ്മിത ദഹല്‍ ആക്രമിക്കപ്പെട്ടിരുന്നു. മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബയുടെ മകന്‍ ജയ് വീര്‍ സിങ്ങ് ഡ്യൂബ ആക്രമിക്കപ്പെട്ടു. പ്രമുഖ നേപ്പാളി രാഷ്‌ട്രീയക്കാരി ബിന്ദു കുമാര് ഥാപയുടെ മകനായ സൗഗത് ഥാപയും ആക്രമിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് കെ.ടി. രാമറാവു

ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധ്യക്ഷന്‍ ഗ്യാനേഷ് കുമാര്‍ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തുന്നത് വെറും കപടനാട്യമാണെന്നും രാമറാവു പറഞ്ഞു. രാഹുല്‍ ഗാന്ധി ജനാധിപത്യത്തിന്റെ പേരിലും ഭരണഘടനയുടെ പേരിലും വലിയ കപടനാട്യം ആടുകയാണ്. വോട്ട് ചോരി എന്ന പേരിലും രാഹുല്‍ഗാന്ധി കള്ളത്തരമാണ് പറയുന്നത്. തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുല്‍ ഗാന്ധിയാണന്നും കെ.ടി. രാമറാവു കുറ്റപ്പെടുത്തി.

 

 

Recent Posts