Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ശബരിമലയിൽ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ദർശനത്തിന് എത്തുന്ന വരെ ഒരു കാരണവശാലും തടയാൻ പാടില്ല. ഭക്തരോട് സഹാനുഭൂതിയോടെ കൂടി ഇടപഴകണം. അധികമായി എത്തുന്ന ഭക്തർക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനം നൽകണം.

റോഡ് അപകടങ്ങൾ ഉണ്ടായാൽ അതീവ ഗൗരവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കണം. പതിനെട്ടാംപടി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കോട്ടൺ ഗ്ലൗസുകൾ നൽകേണ്ടതാണെന്നും നിർദേശം നൽകി. ‌

സിസിടിവി സംവിധാനം 40 ദിവസത്തിനുള്ളിൽ ശബരിമലയിൽ പൂർത്തിയാക്കും. അഡ്വാൻസ് ബുക്കിംഗ് സംവിധാനത്തിന് വ്യാപക പബ്ലിസിറ്റി നൽകണമെന്നും മറ്റു ഭാഷകളിൽ അടക്കം പ്രചരണം നൽകണമെന്നും ആഭ്യന്തരമന്ത്രി നിർദേശം നൽകി.

 

Recent Posts