
ന്യൂഡൽഹി : ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കാനെന്ന പേരിൽ ആകാശവാണി ഭവൻ വളപ്പിൽ കയറിയ രാഹുൽ ഗാന്ധിയ്‌ക്കെതിരെ പരിഹാസമുയരുന്നുണ്ട് . മറ്റ് നേതാക്കളും , പ്രവർത്തകരും തെരുവിൽ പ്രതിഷേധത്തിന്റെ പേരിൽ അലയുമ്പോൾ രാഹുലും , പ്രിയങ്കയും, കെ സി വേണുഗോപാലും ആൽമരത്തണലിൽ ഡ്രിങ്ക്സ് കുടിച്ച് വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട് . ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോൾ ബിജെപി നേതാവ് യുവരാജ് ഗോകുൽ .
‘ കെ.സി ഏതാണ്ട് മാട്ട സാധനം കൊണ്ട് കൊടുത്തു…. അതും കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ….‘ എന്നാണ് യുവരാജിന്റെ പോസ്റ്റ്.
അതേസമയം ആകാശവാണി ഭവൻ വളപ്പിൽ കുത്തിയിരിപ്പ് സമരം നടത്തിയ രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .