Kerala

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷത്തില്‍ കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ് എഫ് ഐ. വിദ്യാര്‍ത്ഥികളെ തലക്കടിച്ചു പരിക്കേല്പിച്ചതിന് ഇരുവര്‍ക്കുമേതിരെ വധശ്രമത്തിന് കേസ് എടുക്കണം എന്നാണ് പരാതി.ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കന്റോണ്‍മെന്റ് എസ്ഐ ഗോകുലിനെതിരെ ഹൈക്കോടതിയില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദന്‍ നേരത്തേ പരാതി നല്‍കിയിട്ടുണ്ട്.

ഗോകുലിനെ സസ്പെന്‍ഡ് ചെയ്ത് വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.ഫോണ്‍ ട്രാക്കിംഗ് സ്വകാര്യതയുടെ ലംഘനമാണെന്നും പരാതിയിലുണ്ട്.കന്റോണ്‍മെന്റ് സ്റ്റേഷന് പുറത്തുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി നിയോഗിക്കണമെന്നാണ് ആവശ്യം.

അതേസമയം,എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ കന്റോണ്‍മെന്റ് എസ്ഐ ഗോകുല്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപിയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.എസ് എഫ് ഐയെ വെല്ലുവിളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കന്റോണ്‍മെന്റ് സി ഐ സതീഷ്‌കുമാറിനും എസ് ഐ ഗോകുലിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Recent Posts