
പാകിസ്ഥാനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും 2019-ൽ അദ്ദേഹം അവിടെ സന്ദർശിച്ചപ്പോൾ കണ്ടുമുട്ടിയ ആളുകളെക്കുറിച്ചും ഗായകൻ മിക്ക സിംഗ് . പാകിസ്ഥാനിലെ മുസ്ലീങ്ങൾ ഗുരുദ്വാരകളുടെ അറ്റകുറ്റപ്പണികൾക്ക് സഹായിച്ചിരുന്നുവെന്നാണ് മിക്ക പറയുന്നത്.
ദുബായിലെ മുസ്ലീങ്ങൾ പ്രശ്‌നമുണ്ടാക്കുന്നവരല്ലെന്നും, പാകിസ്ഥാൻ മുസ്ലീങ്ങൾ എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ‘ബത്തേൻ ദിൽ സേ വിത്ത് നവിക കുമാർ’ പോഡ്‌കാസ്റ്റിൽ സംസാരിച്ച മിക്ക സിംഗ് പറഞ്ഞു. പാകിസ്ഥാൻ സന്ദർശിച്ചപ്പോൾ തനിക്ക് ലഭിച്ച സൗഹൃദവും അദ്ദേഹം ഓർമ്മിച്ചു,
‘ പാകിസ്ഥാനും അവിടുത്തെ ജനങ്ങളും അടിസ്ഥാനപരമായി മോശക്കാരല്ല. പാകിസ്ഥാനിലെ സിഖ് മതസ്ഥലങ്ങളിലെ പ്രാദേശിക മുസ്ലീങ്ങളിൽ നിന്ന് എനിക്ക് നല്ല പിന്തുണ ലഭിച്ചു. സഹോദരങ്ങളെപ്പോലെയുള്ള നിരവധി മുസ്ലീങ്ങൾ ഗുരുദ്വാരകളിൽ സേവനമനുഷ്ഠിക്കുകയും ശുചീകരണ പ്രവർത്തനങ്ങളിൽ സഹായിക്കുകയും ചെയ്തു. പാകിസ്ഥാൻ മോശമല്ല. പാകിസ്ഥാനിലെ ജനങ്ങളും മോശക്കാരല്ല. എന്തുകൊണ്ടെന്ന് എനിക്കറിയില്ല, പക്ഷേ എന്തുകൊണ്ടോ നമുക്ക് പാകിസ്ഥാൻ മുസ്ലീങ്ങളെ ഇഷ്ടമല്ല. പക്ഷേ നമുക്ക് ദുബായ് മുസ്ലീങ്ങളെ വളരെ ഇഷ്ടമാണ്. എനിക്ക് ഇത് ഒരിക്കലും മനസ്സിലായിട്ടില്ല,” എന്നും മിക്ക പറഞ്ഞു.
. പാകിസ്ഥാൻ ഗായകർ ഇന്ത്യയിൽ പരിപാടി അവതരിപ്പിക്കുന്നതിൽ തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിൽ പരിപാടി അവതരിപ്പിക്കാൻ പോകുന്ന കലാകാരന്മാരെ വിമർശിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വാദിച്ചു.വിസ ലഭിച്ചതിനുശേഷം മാത്രമാണ് താൻ പാകിസ്ഥാനിൽ പോയതെന്ന് മിക്ക പറഞ്ഞു. അവിടെ പ്രകടനം നടത്തുന്നത് ഒരു രാഷ്‌ട്രീയ നീക്കമായി കണക്കാക്കരുതെന്നും മിക്ക പറഞ്ഞു.