
കൊച്ചി: യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അഭിഭാഷകന്‍ പൊലീസ് പിടിയിലായി. ആസാദ് സുനില്‍ ആണ് പിടിയിലായ അഭിഭാഷകന്‍.
വഴിയാത്രക്കാരിക്ക് നേരെ ആണ് ഇയാള്‍ ലൈംഗിതാക്രമം നടത്തിയത്. നാല് ദിവസം മുമ്പ് പാലാരിവട്ടം മാമംഗലം റോഡില്‍ വച്ച് വൈകുന്നേരമാണ് സംഭവമുണ്ടായത്. അപ്രതീക്ഷിത ആക്രമണത്തിന്റെ ഞെട്ടലിലായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് പരാതി നല്‍കിയത്.
സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്.നടന്നു പോയ യുവതിയെ ഇരുചക്ര വാഹനത്തിലെത്തിയ ആസാദ് സുനില്‍ കടന്നു പിടിച്ച ശേഷം വാഹനമോടിച്ച് കടന്നുപോവുകയായിരുന്നു.ഇയാള്‍ കൊച്ചിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് എന്നാണ് വിവരം.
ആസാദ് സുനിലിനെതിരെ ലൈംഗികാതിക്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തിട്ടുണ്ട്.നിലവില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് അഭിഭാഷകനുളളത്.