Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പരമശിവന്റെ കഴുത്തിൽ കിടക്കുന്ന നാഗരാജാവ് വാസുകിയുടെ ജന്മദിനമാണ് കന്നിമാസത്തിലെ ആയില്യം. ഭാരതീയ പുരാണപ്രകാരം പാതാളത്തിൽ വസിക്കുന്ന നാഗദൈവങ്ങളുടെ രാജാക്കളിൽ ഒന്നാണ് വാസുകി. െഎശ്യര്യവും സമ്പൽ സമൃദ്ധിയും സർവ്വദേഷ നിവാരണത്തിനുമായി ആയിരക്കണക്കിനു ഭക്തജനങ്ങളാണ് ഈ ദിനത്തിൽ നാഗരാജാവിന്റ അനുഗ്രഹം തേടിയെത്തുന്നത്.

കേരളത്തിലെ പുരാതന നാഗരാജ ക്ഷേത്രങ്ങളിലൊന്നാണ് ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം. പരശുരാമന്‍ മഴു കൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളില്‍ നാഗപ്രതിഷ്ഠ നടത്തിയതിനാലാണ് വെട്ടിക്കോട് എന്ന പേര് ലഭിച്ചത് എന്നാണ് െഎതീഹ്യം.വെട്ടിക്കോട്ടെ നാഗരാജപ്രതിഷ്ഠ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ തേജസ്സുകളുടെ സമന്വയമാണ്. െഎതീഹ്യത്തിന്റ ഏടുകളിലേയ്‌ക്ക് തിരിഞ്ഞാൽ കശ്യപപ്രജാപതിക്ക് കദ്രു എന്ന ഭാര്യയിൽ ജനിച്ച എട്ടു പുത്രന്മാരായ നാഗരാജാക്കന്മാരിൽ ജ്യേഷ്ഠനും സർവഗുണസമ്പന്നനുമാണ് അനന്തൻ. നാഗങ്ങളുടെ രാജാവാണ് അനന്തൻ.

അനന്തനെ ആരാധിക്കുന്ന കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങളിലൊന്നാണ് വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം. കിഴക്കോട്ടാണ് ദർശനം. ക്ഷേത്രത്തിനു ചുറ്റും ധാരാളം നാഗ പ്രതിമകളും ശിൽപ്പങ്ങളും ഉണ്ട്. നാഗലിംഗ പൂക്കളാണ് പൂജയ്‌ക്ക് എടുക്കുന്നത്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങള്‍. ഇടവമാസത്തിലെ ആയില്യം മുതല്‍ കന്നിമാസത്തിലെ ആയില്യംവരെ സര്‍പ്പങ്ങള്‍ക്ക് പുറ്റടവ് കാലമായതിനാല്‍ ഈ കാലയളവില്‍ സര്‍പ്പബലി നടത്താറില്ല.നൂറും പാലും ആയില്യദിവസങ്ങളില്‍ മാത്രമെയുള്ളൂ. നിത്യേന ദീപാരാധന, അത്താഴപ്പൂജ എന്നിവ നടത്താറില്ല.

ഉച്ചയോടെ സര്‍വാഭരണ വിഭൂഷിതനായി നാഗരാജാവിനെ ഇല്ലത്തേക്ക് എഴുന്നള്ളിക്കുന്നത് ദർശിച്ചാൽ അടുത്ത ഒരു വര്‍ഷത്തേക്ക് സര്‍പ്പഭയം ഉണ്ടാകില്ലെന്നാണ് വിശ്വാസം.വെട്ടിക്കോട്ട് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നവരെല്ലാം ക്ഷേത്രത്തിനു പടിഞ്ഞാറുള്ള തേവാരപ്പുരയും നിലവറയും സന്ദര്‍ശിച്ചു മടങ്ങണമെന്നാണ് ആചാരം.ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണിത് . ഐശ്വര്യത്തിനും സമ്പൽസമൃദ്ധിക്കും രോഗദുരിതശാന്തിക്കും ദോഷനിവാരണത്തിനും ഉത്തമമാർഗമാണ് വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രത്തിലെ ആയില്യംതൊഴൽ .

Recent Posts